ദേശീയ ആം റസ്ലിംഗ് ജേതാവിനെ അനുമോദിച്ചു


പെരുവള്ളൂർ:ദേശീയ ആം റസ്‌ലിംഗ്  മത്സരത്തിൽ ലെഫ്റ്റ് ഹാൻ്റ് വിഭാഗത്തിൽ വെള്ളി മെഡലും റൈറ്റ് ഹാൻ്റ് വിഭാഗത്തിൽ വെങ്കല മെഡലും നേടിയ പെരുവള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പി.വി.ഹുദാ ഫാത്തിമയെ  വ്യാപാരികൾക്ക് വേണ്ടി വള്ളിക്കുന്ന് മണ്ഡലം വ്യാപാരി വ്യവസായി സെക്രട്ടറി സിദ്ധിഖ് ചൊക്ലി  ആദരിച്ചു.

പെരുവള്ളൂർ സ്കൂളിൽ നിന്ന് കാടപ്പടി അങ്ങാടിയിലേക്ക് അനുമോദന യാത്രയിൽ 

വാർഡ് മെമ്പർ തങ്ക വേണുഗോപാൽ,പി.ടി.എ പ്രസിഡൻ്റ് കെ.ടി.അൻവർ,പി.ടി.എ മെമ്പർ അജ്മൽ ചൊക്ലി,പ്രധാനാധ്യാപകൻ എ.ഹരീഷ് കുമാർ,സീനിയർ അസിസ്റ്റൻറ് കെ.സിന്ധു,കായികാധ്യാപകൻ പി.കെ.അബ്ദുസ്സാജിദ് നേതൃത്വം നൽകി.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha