സംസ്ഥാനത്ത് വീണ്ടും നിപ മരണം

 


സംസ്ഥാനത്ത് വീണ്ടും നിപ മരണം. പാലക്കാട് മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ സ്വദേശിയായ 58 വയസ്സുകാരന്‍ നിപ ബാധിച്ച് മരിച്ചു. പെരിന്തല്‍മണ്ണയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് മരണം സംഭവിച്ചത്. 

മഞ്ചേരി മെഡിക്കല്‍കോളേജില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് നിപ വൈറസ് ഭീഷണി വീണ്ടും സജീവമായിരിക്കുകയാണ്. ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 

മരണപ്പെട്ടയാള്‍ക്ക് എവിടെ നിന്നാണ് രോഗം പകര്‍ന്നതെന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. അദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്താനും നിരീക്ഷണത്തിലാക്കാനുമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha