സ്‌കൂള്‍ സമയമാറ്റം; ചര്‍ച്ചക്കു തയ്യാറാണെന്നു വിദ്യാഭ്യാസ മന്ത്രി

സ്‌കൂള് സമയമാറ്റത്തില് ചര്ച്ചയ്ക്ക് തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന് കുട്ടി. കോടതിയുടെ നിലപാടാണ് താന് പറഞ്ഞതെന്നും ധിക്കാരമായി ഒന്നും പറഞ്ഞിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
സ്‌കൂള് സമയമാറ്റത്തില് ചര്ച്ചയില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് ധിക്കാരപരമെന്ന് ഇ കെ വിഭാഗം പ്രതികരിച്ചിരുന്നു. വിദ്യാഭ്യാസമന്ത്രിയുടെ നിലപാട് തന്നെയാണോ സര്ക്കാര് നിലപാടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും മറ്റു മദ്രസാ പ്രസ്ഥാനങ്ങളുമായി സംയുക്ത സമരത്തിന് തയാറാകുമെന്നും അവര് അറിയിച്ചിരുന്നു.
തുടര്പ്രക്ഷോഭം ആലോചിക്കാന് ഇന്ന് യോഗം ചേരാനിരിക്കെയാണ് ചര്ച്ചക്ക് മന്ത്രി സന്നദ്ധത അറിയിച്ചത്. സമയ മാറ്റത്തില് എതിര്പ്പുള്ളവര് കോടതിയെ സമീപിക്കണമെന്ന നിലപാടിലായിരുന്നു നേരത്തെ വിദ്യാഭ്യാസ മന്ത്രി. അധ്യാപക സംഘടനകള് ഉള്പ്പെടെ സമയമാറ്റം അംഗീകരിച്ചതാണെന്നും അതിലൊരു മാറ്റം വരുത്തുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കിയിരുന്നു.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha