വൻ അപകടം; ഹിറ്റാച്ചിക്ക് മുകളിലേക്ക് കൂറ്റൻ പാറക്കല്ലുകൾ വീണു; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു.

 


പത്തനംതിട്ട: കോന്നി പയ്യനാമൺ ചെങ്കുളത്ത് പാറമടയിൽ അപകടം. ഹിറ്റാച്ചിക്ക് മുകളിലേക്ക് കൂറ്റൻ പാറകൾ ഇടിഞ്ഞ് വീണാണ് അപകടം. തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരം. ഇവരെ പുറത്തെടുക്കാനുള്ള ശ്രമം ആരംഭിച്ചു. പണി നടക്കുന്നതിനിടെ കൂറ്റൻ പാറക്കല്ലുകൾ വാഹനത്തിന് മുകളിലേക്ക് വീഴുകയായിരുന്നു. രണ്ട് ഒഡീഷ സ്വദേശികളായ തൊഴിലാളികൾ മഹാദേവ്, അജയ് റായ് എന്നിവ‍ർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കൂടുതൽ ആളുകൾ കുടുങ്ങിയോയെന്ന കാര്യവും പരിശോധിക്കുന്നു.

ഊണ് കഴിച്ച് ഷിഫ്റ്റ് പ്രകാരം ജോലിക്ക് കയറിയവരാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്ന സ്ഥലത്തേക്ക് എത്തിച്ചേരുകയെന്നത് ഏറെ പ്രയാസകരമാണ്. വിവരമറിഞ്ഞ് പൊലീസും ഫയർ ഫോഴ്‌സ് അടക്കം ഇവിടെയെത്തിയെങ്കിലും ഹിറ്റാച്ചിയുടെ അടുത്തേക്ക് എത്താൻ സാധിച്ചിട്ടില്ല.


Post a Comment

Thanks

Previous Post Next Post
Moonniyur Vartha