ഹോർലിക്സിൽ പുഴു; നിയമനടപടി സ്വീകരിക്കാൻ കുടുംബം


കോഴിക്കോട് നരിക്കുനിയിൽ  ദിവസങ്ങൾക്ക് മുൻപ് വാങ്ങിയ ഹോർലിക്സിൽ പുഴു ഉള്ളതായി പരാതി.  നരിക്കുനി ചക്കാലക്കൽ സ്വദേശി നിധീഷാണ് പരാതിക്കാരന്‍. കാലാവധി കഴിയാത്ത ഹോർലിക്സിലാണ് പുഴുവിനെ കണ്ടത് . നിയപരമായ നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് കുടുംബം .


ജൂലൈ മൂന്നിനാണ് നിധീഷ് താമരശ്ശേരിയിലെ ഒരു സൂപ്പർമാർക്കറ്റിൽ നിന്നും ഹോർലിക്സ് വാങ്ങിയത്. ഇത് കഴിച്ച നിധീഷിൻ്റെ രണ്ട് മക്കള്‍ക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായി. സംശയം തോന്നി നടത്തിയ പരിശോധനയിലാണ് ഹോർലിക്സിൽ പുഴുവിനെ കണ്ടെത്തിയത്.

ഇവർ വാങ്ങിയ ഹോർലിക്സിന് 2026 വരെ കാലാവധിയുണ്ട് . സൂപ്പർമാർക്കറ്റുമായി ബന്ധപ്പെട്ടപ്പോൾ പരാതി നൽകാൻ കുടുംബത്തോട് ആവശ്യപ്പെട്ടു . സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകാൻ ഒരുങ്ങുകയാണ് കുടുംബം. അടുത്ത ദിവസം ഇവർ കൺസ്യൂമർ കോടതിയിൽ പരാതി നൽകും.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha