അച്ഛനെ കൊന്ന് ചാക്കിലാക്കിയത് സ്വർണമാലക്ക് വേണ്ടി; പട്ടിക കൊണ്ട് തലക്കടിച്ചെന്ന് മകന്റെ മൊഴി


തൃശൂര്‍: തൃശ്ശൂരിൽ മകൻ പിതാവിനെ കൊലപ്പെടുത്തിയത് സ്വർണ്ണമാലക്ക് വേണ്ടിയെന്ന് പൊലീസ്.മുളയം കൂട്ടാല സ്വദേശി സുന്ദരനാണ് മകൻ സുമേഷിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിലാക്കി ആളൊഴിഞ്ഞ പറമ്പിൽ ഉപേക്ഷിച്ചെന്ന് പ്രതി കുറ്റസമ്മതം നടത്തി. ഇന്നലെയാണ് ആളൊഴിഞ്ഞ പറമ്പിൽ സുന്ദരന്റെ മൃതദേഹം ചാക്കിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുന്നത്.


നിരന്തരം പിതാവിനോട് പണം ചോദിച്ച് സുമേഷ് തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇന്നലെ സുന്ദരനുമായി തർക്കം ഉണ്ടാവുകയും മാല ആവശ്യപ്പെടുകയും ചെയ്തു. മാല നൽകാതായതോടെ പട്ടിക കൊണ്ട് തലക്കടിച്ചു എന്നും പ്രതിയുടെ കുറ്റസമ്മതം. പിന്നീട് കയ്യും കാലും കെട്ടി ചാക്കിൽ ആക്കി പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു. മാല പണയം വച്ചെന്നും പൊലീസിന് സുമേഷ് മൊഴി നൽകി.


Post a Comment

Thanks

Previous Post Next Post
Moonniyur Vartha