പാലച്ചിറമാട് മഹല്ല് കമ്മറ്റി മഹല്ല് പരിധിയിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ജാതി മത ഭേദമന്യേ ആദരിച്ചു.
അഡ്വക്കറ്റ്, ചാർട്ടേഡ് അക്കൗണ്ടൻ്റ് , അസിസ്റ്റൻ്റ് പ്രൊഫസർ എന്നി വരെയും ,പ്ലസ് ടു ഫുൾ എപ്ലസ്, എസ്.എസ്. എൽസി ഫുൾ എപ്ലസ്,എൻ, എം എം .എസ് , യു.എസ്.എസ്,
എൽ ,എസ് ,എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വരെയുമാണ് ആദരിച്ചത്.
തിരൂരങ്ങാടി തഹസിൽദാർ പി.ഒ സാദിഖ് ഉദ്ഘാടനം ചെയ്തു.
മഹല്ല് പ്രസിഡൻ്റ് പാറയിൽ ബാപ്പു അധ്യക്ഷത വഹിച്ചു.
മുക്ര സുലൈമാൻ ഹാജി, ടി.പി മൊയ്തീൻ കുട്ടി ഹാജി, അലിമോൻ ചാലിൽ, കെ.കെ കരീം, എ.സി റസാഖ്. കെ.പി അലി അഷ്റഫ്, കളത്തിങ്ങൽ മുസ്തഫ എന്നിവർ സംബന്ധിച്ചു. ടി. അസൈനാർ മാസ്റ്റർ സ്വാഗതവും പി.കെ സൈതലവി ഹാജി നന്ദിയും പറഞ്ഞു.
إرسال تعليق
Thanks