കോഴിക്കോട്: കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ബാലുശേരി വട്ടോളി സ്വദേശി അശ്വിൻ മോഹൻ (30) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ കക്കയം പഞ്ചവടി പാലത്തിന് സമീപം ഉച്ചക്ക് 2 മണിക്ക് ശേഷം കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെടുകയായിരുന്നു.
ഏകദേശം ഒരു കിലോമീറ്റർ അകലെ നിന്ന് ഇന്ന് രാവിലെ 11.15 ഓടെ എൻഡിആർഎഫ്, ഫയർഫോഴ്സ്, സന്നദ്ധ റക്സ ടീം, നാട്ടുകാർ പോലിസ് എന്നിവരുടെ സംയുക്ത തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
إرسال تعليق
Thanks