ഒന്നര വയസ്സുള്ള മകളെ കൊന്ന് മലയാളി യുവതി ജീവനൊടുക്കി



ഷാർജ: ഷാർജയിൽ ഒന്നര വയസ്സുള്ള മകളെ

കൊലപ്പെടുത്തി മലയാളി യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.കൊല്ലം കൊട്ടാരക്കര ചന്ദനത്തോപ്പ് സ്വദേശിനി രജിത ഭവനിൽ വിപഞ്ചിക മണിയൻ (33), മകൾ വൈഭവി നിധീഷ് എന്നിവരാണ് മരിച്ചത്. ഷാർജ അൽ നാഹ്‌ദയിലെ താമസയിടത്തിലാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്.


ദുബായിൽ സ്വകാര്യസ്ഥാപനത്തിലെ ഫയലിങ് ക്ലർക്ക് ആയി ജോലി ചെയ്തുവരികയായിരുന്നു മണിയൻ- ശൈലജ ദമ്പതികളുടെ മകളായ വിപഞ്ചിക. നിധീഷ് വലിയവീട്ടിൽ ആണ് വിപഞ്ചികയുടെ ഭർത്താവ്.


ഷാർജ അൽ ഖാസിമി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ സംസ്ക്‌കരിക്കാനുള്ള നടപടികൾ പൂർത്തിയാക്കിവരികയാണ്. സംഭവം ഇന്ത്യൻ കോൺസുലേറ്റിൽ അറിയിച്ചിട്ടുണ്ടെന്നും നിയമനടപടികൾ പൂർത്തിയാക്കാനുള്ള ഇടപെടലുകൾ നടത്തുകയാണെന്നും ഷാർജ ഇന്ത്യൻ അസോസിയേഷൻ പിആർഒ ഹരി അറിയിച്ചു. മരണത്തെക്കുറിച്ച് ഷാർജ പോലീസ് അന്വേഷണം നടത്തിവരികയാണ്.

Post a Comment

Thanks

أحدث أقدم
Moonniyur Vartha