MDMA എയുമായി വേങ്ങര സ്വദേശികള്‍ അറസ്റ്റില്‍

കോട്ടക്കൽ: മയക്കുമരുന്നായ എം ഡി എം എയുമായി വേങ്ങര സ്വദേശികളായ മൂന്നുപേരെ കോട്ടക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. വേങ്ങര ചേറൂർ സ്വദേശി  ആലുക്കല്‍ സഫ് വാന്‍(29), മിനി കാപ്പിൽ താമസിക്കുന്ന  മുട്ടപറമ്പന്‍ അബ്ദുള്‍ റൗഫ്(28), വേങ്ങര എസ് എസ് റോഡിൽ താമസിക്കുന്ന കോലേരി ബബീഷ് (34) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 72ഗ്രാം എംഡിഎംഎ പിടികൂടി. 

ടൗണിലെ മൈത്രിനഗര്‍ റോഡിലെ ഫ്ലാറ്റില്‍ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത് .


  ജില്ലയില്‍ ആഡംബര ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ച് എംഡിഎംഎ പോലുള്ള മാരകമായ ലഹരിമരുന്നിന്‍റെ ഉപയോഗവും വില്‍പനയും നടത്തുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ജില്ലാപോലീസ്മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ പോലീസ്   പരിശോധന ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി മലപ്പുറം ഡിവൈഎസ്പി കെ എം  ബിജു, കോട്ടക്കല്‍ ഇന്‍സ്പെക്ടര്‍ സംഗീത് പുനത്തില്‍  എന്നിവരുടെ നേതൃത്വത്തില്‍  ടൗണ്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.


  ഫ്ലാറ്റ് വാടകയ്ക്കെടുത്ത് വന്‍തോതില്‍ എംഡിഎംഎ കച്ചവടം നടത്തിവന്നിരുന്നതായി അന്വേഷണസംഘത്തിന് പ്രതികളില്‍ നിന്നും വിവരം ലഭിച്ചു. ലോഡ്ജുകളിലും  റിസോര്‍ട്ടുകളിലും  പോലീസ് നിരീക്ഷണം ശക്തമാക്കിയതോടെ ടൗണിനോട് ചേര്‍ന്നുള്ള ഫ്ലാറ്റുകള്‍ വാടകയ്ക്കെടുത്താണ് സംഘം പ്രവര്‍ത്തിച്ച് വന്നത്.  ഇവിടെ വെച്ച് ആവശ്യത്തിന് പായ്ക്കറ്റുകളിലാക്കി ഗ്രാമിന് 3000 മുതല്‍ വില ഈടാക്കി ആവശ്യക്കാര്‍ക്ക്  കോട്ടക്കല്‍ ടൗണിലും ബൈപ്പാസിലും വച്ചും ഡ്രോപ്പിംഗ് രീതിയിലും കൈമാറുകയാണ് പ്രതികള്‍ ചെയ്തിരുന്നത്. തൂക്കുന്നതിനുള്ള ചെറിയ ഇലക്ട്രോണിക് ത്രാസും മൊബൈല്‍ ഫോണുകളും 80000 രൂപയും ഇവരില്‍ നിന്നും പിടിച്ചെടുത്തു. പിടിയിലായ  അബ്ദുള്‍ റഊഫ് നേരത്തെ  രണ്ട് തവണ എംഡിഎ യുമായി  അറസ്റ്റ് ചെയ്തിട്ടുണ്ട് . ഈ കേസുകളില്‍ ജാമ്യത്തിലാണ്. ലഹരിക്കടത്തുസംഘത്തിലെ മറ്റു കണ്ണികളെകുറിച്ച് വിവരം ലഭിച്ചതായും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും  ഡിവൈസ്പി കെ എം ബിജു , ഇന്‍സ്പെക്ടര്‍ സംഗീത് പുനത്തില്‍ എന്നിവര്‍ അറിയിച്ചു.  കോട്ടക്കല്‍ എസ്ഐ . ടി പി സെയ്ഫുദ്ദീന്‍, പോലീസ് ഉദ്ദ്യോഗസ്ഥരായ വിഷ്ണു, മുഹന്നദ്,  ഡാന്‍സാഫ്  സ്ക്വാഡ് എന്നിവരടങ്ങുന്ന സംഘമാണ്  പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.

Post a Comment

Thanks

أحدث أقدم
Moonniyur Vartha