ഹലോ ഇംഗ്ലീഷ് പദ്ധതിക്ക് തുടക്കമിട്ടു

ചെമ്മാട്: വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ലാംഗ്വേജ് കമ്മ്യൂണിക്കേഷൻ മെച്ചപ്പെടുത്തുന്നതിന് വേണ്ടി ആവിഷ്കരിച്ച  സമഗ്ര പദ്ധതിയായ ഹലോ ഇംഗ്ലീഷ് നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. 

സ്കൂൾ പ്രിൻസിപ്പൽ മുഹിയുദ്ദീൻ, അഡ്മിനിസ്ട്രേറ്റീവ് മാനേജർ റഹീം മാസ്റ്റർ ചുഴലി, എന്നിവർ ചേർന്ന് ഏഴാം ക്ലാസ് കൺവീനർ ഹുസൈൻ സാറിന് പ്രോഗ്രാം ചാർട്ട് നൽകി ഉദ്ഘാടനകർമ്മം നിർവഹിച്ചു. യുപി വിഭാഗം എച്ച്.ഒ.ഡി  മുസവിർ പദ്ധതി വിശദീകരിച്ചു. 

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കൺവീനർ അനൂപ്,ഇംഗ്ലീഷ് ക്ലബ്‌ അംഗങ്ങളായ  ഷെറിൻ,ഷിബില,സെനിയ,സുജന,നാജിഹ,രമ്യ,സാലിം,റഫീഖ് അലി,പ്രജീഷ് എന്നിവർ സംസാരിച്ചു.

ഫോട്ടോ : ചെമ്മാട് നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ നടപ്പിലാക്കുന്ന ഹലോ ഇംഗ്ലീഷ് പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ മുഹിയുദ്ദീൻ അഡ്മിനിസ്ട്രേറ്റീവ് മാനേജർ റഹീം മാസ്റ്റർ എന്നിവർ നിർവഹിക്കുന്നു.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha