കൊടിഞ്ഞി ഫൈസല്‍ വധം: ഒന്നാം പ്രതിയെ തിരിച്ചറിഞ്ഞു

 


കൊടിഞ്ഞി ഫൈസലിനെ കൊലപ്പെടുത്തിയവരിൽ ഒന്നാം പ്രതിയായ തിരൂർ മംഗലം പുല്ലാണി കരാട്ട് കടവ് സ്വദേശി കണക്കൽ പ്രജിഷ് എന്ന ബാബു (30)വിനെയാണ് സാക്ഷി തിരിച്ചറിഞ്ഞത്.

 തിരുപ്പൂരിലേക്ക് പോവുകയായിരുന്ന ഒരു കാർ ഡ്രൈവർ ഫൈസലിനെ കൊല്ലുന്ന സ്ഥലത്ത് ഒന്നാം പ്രതിയെ കണ്ടിരുന്നു. ഈ സാക്ഷിയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

 ഫൈസലിന്റെ വയറിന് കുത്തിയതായി ഇയാളാണെന്നാണ് പൊലീസ് അന്വേഷണ ത്തിൽ കണ്ടെത്തിയിരുന്ന ത്.

ഇസ്ലാം മതം സ്വീകരിച്ചു വെന്ന ഒറ്റക്കാരണത്താൽ 2016 നവംബർ 19-ന് പുലർച്ചെ 5.03-ന് കൊടിഞ്ഞി ഫാറൂഖ് ന ഗറിൽ വെച്ച് പുല്ലാണി ഫൈസൽ കൊല്ലപ്പെടുന്നത്.


കൊടിഞ്ഞി പാലാപാർ ക്കിലെ വാടക കോട്ടേഴ്സ‌ിൽ നിന്നും ഓട്ടോയിൽ താനൂരി ലേക്ക് പോകുകയായിരുന്ന ഫൈസലിനെ പ്രജീഷിന്റെ

നേതൃത്വത്തിൽ രണ്ട് ബൈക്കുകളിലായെ ത്തിയ നാലംഗ സംഘ മാണ് വെട്ടിവീഴ്ത്തിയത്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ ആർ.എസ്.എസ് പ്ര വർത്തകരായ പതിനാറ് പേരെയാണ് പിടി കൂടിയത്.

ഒന്നാം പ്രതി കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത തിരൂർ മംഗലം പുല്ലാണി കരാട്ട് കടവ് സ്വദേശി കണക്കൽ പ്രജീഷ് എന്ന ബാബു(30), രണ്ടാം പ്രതി തിരൂർ ആലത്തിയൂർ കുട്ടിച്ചാത്തൻ കാവിൽ കു ണ്ടിൽ പോയിലശ്ശേരി ബാബുവിൻ്റെ മകൻ ബിബിൻ (23), മുന്നാം പ്രതി വള്ളിക്കുന്ന് അത്താണിക്കൽ മുണ്ടിയേങ്കാവ് പറമ്പ് സ്വദേശി പല്ലാട്ട് ശ്രീജേഷ് എന്ന അപ്പു(26), നാലാം പ്രതി നന്നമ്പ്ര വെള്ളിയാമ്പുറം ചൂലൻക്കുന്ന് സ്വദേശി വേലായുധൻ്റെ മകനും തിരൂർ പുല്ലൂണിയിൽ അമ്മയുടെ വീട്ടിൽ താമസക്കാരനുമായ തടത്തിൽ സുധീഷ് കു മാർ എന്ന കുട്ടാപ്പു(25), കൊലപാതകത്തിന്റെ സൂത്രധാരൻ തിരൂർ തൃക്കണ്ടിയൂർ സ്വദേശി മഠത്തിൽ നാരായണൻ(68) കേസിൽ അഞ്ചാം പ്രതിയാണ്.


ഗൂഢാലോചനക്ക് അറസ്റ്റിലായ കൊലപാതക ത്തിന്റെ മുഖ്യ സൂത്രധാരൻമാരിൽ ഒ രാളായ കൊടിഞ്ഞി ചുള്ളിക്കുന്ന് സ്വദേശി പുളിക്കൽ ഹരിദാസൻ (30) ആറാം പ്രതിയും, നന്നമ്പ്ര യിലെ കളത്തിൽ പ്രദീപ് എന്ന കുട്ടൻ(32) ഏഴാം പ്രതിടെ ജ്യേഷ്‌ഠൻ ഷാജി (39) എട്ടാം പ്രതിയും, ചാനത്ത് സുനിൽ (39) ഒമ്പതാം പ്ര തിയും, ഫൈസലിൻ്റെ മാത്യസ ൺഹോദര പുത്രനും അയൽ വാസിയുമായ കൊടിഞ്ഞി ഫാറുഖ് നഗർ സ്വദേശിയുമായ പുല്ലാണി സജീഷ് (32) പത്താം പ്രതി യുമാണ്.

ഫൈസലിന്റെ സഹോദരി ഭർത്താവും അമ്മാവന്റെ മകനും നന്നമ്പ്ര തട്ടത്തലം സ്വദേശിയുമായ പുല്ലാണി വിനോദ് (39), പരപ്പനങ്ങാടി സ്വദേശിയും വിമുക്തഭടനുമായ കോട്ടയിൽ ജയപ്രകാശ് (50), വിശ്വഹിന്ദു പരിഷത്ത് തിരൂരങ്ങാടി താലൂക്കിന്റെ അന്നത്തെ സെക്രട്ടറിയുമായ വള്ളിക്കുന്ന് അത്താ ണിക്കൽ സ്വദേശി കോട്ടാശ്ശേരി ജയകുമാർ(48), പാലത്തിങ്ങൽ

പള്ളിപ്പടി സ്വദേശി തയ്യിൽ ലിജീഷ് എന്ന ലിജു (27), പ്രതിക്ക് ഒളിവിൽ താമസിക്കാൻ സഹായിച്ച തിരൂർ ആലത്തിയൂർ സ്വ ദേശി എടക്കാപറമ്പിൽ രതീഷ് (26), ആയുധം സൂക്ഷിച്ചതിന് തിരൂർ കോഴിശ്ശേരി തൃപ്പങ്കോട് സ്വദേശി പുതുശ്ശേരി വീട്ടിൽ വിശ്വനാഥൻ്റെ മകൻ വിഷ്ണു പ്ര കാശ്(27) എന്നിവർ പതിനൊന്ന് മുതൽ പതിനാറ് വരെയുള്ള പ്ര തികളാണ്.

*ഇവരെല്ലാം കോടതി യിലെത്തിയത് ഓരോ പോലോത്ത വസ്ത്രം ധരിച്ചായിരുന്നു.*

*വെള്ള തുണിയും വെള്ള ഷർട്ടും നീല മാസ്ക്കും ധരിച്ചെത്തിയ 15 പേരിൽ നിന്നുമാണ് അന്ന് കൃത്യം നടത്തിയ പ്രജീഷിനെ സാക്ഷി തിരിച്ചറിഞ്ഞത്.* ബൈക്കിലെത്തിയ നാലംഗ സംഘത്തിലുണ്ടായിരുന്ന രണ്ടാം പ്രതി ബിപിൻ 2017 ഓഗസ്‌ത് 29-ന് കൊല്ലപ്പെട്ടതിനാൽ കോടതിയിൽ അന്വേഷണ സംഘം നൽകിയ അപേക്ഷ പരി ഗണിച്ച് പ്രതിപട്ടികയിൽ നിന്നും ബിപിനെ ഒഴിവാക്കിയിരുന്നു.


പ്രജീഷിനൊപ്പം കൃത്യം നിർവ്വഹിക്കുന്നതിൽ കൂടെയുണ്ടായിരുന്നത് ബിപിനായിരുന്നു. സാക്ഷി വിസ്താരം അടുത്ത ദിവസങ്ങളിലും തുടരും.


Post a Comment

Thanks

أحدث أقدم
Moonniyur Vartha