കുഴിപ്പുറം കച്ചേരിപ്പടിയിലെ ഷാമിന ഫ്ലോര്‍ മില്ലിലാണ് സംഭവം
വേങ്ങര: കുഴിപ്പുറം.
ജീവനക്കാരന്‍ രാവിലെ പൊടിമില്ല് വാതില്‍ തുറന്നപ്പോള്‍ അകത്ത് കത്തികാട്ടി അജ്ഞാതന്‍. ഏറെ നേരത്തെ ഭീതിക്കൊടുവില്‍ ഭീഷണിക്കാരനെ യുവാക്കള്‍ കീഴ്പ്പെടുത്തി പോലീസിലേല്പിച്ചു. ഇന്നലെ രാവിലെ കുഴിപ്പുറം കച്ചേരിപ്പടിയിലെ ഷാമിന ഫ്ലോര്‍ മില്ലിലാണ് സംഭവം.
മില്‍ ജീവനക്കാരന്‍ അനില്‍രാജ് പതിവ് പോലെ മില്ലിന്റെ വാതില്‍ തുറന്ന് അകത്ത് കയറിയപ്പോഴാണ് അജ്ഞാതനെ കണ്ടത്. അജ്ഞാതന്‍ കയ്യിലുള്ള കത്തി വീശി ഭീഷണിപ്പെടുത്തിയതോടെ ഭീതിയിലായി. വിവരമറിഞെത്തിയ യുവാക്കള്‍ ചേര്‍ന്ന് ഇയാളെ കീഴ്പ്പെടുത്തിയ ശേഷം പോലീസിലേല്പിച്ചു. വെസ്റ്റ് ബംഗാൾ ബർദ്ദ്മാൻ ലക്ഷ്മിപൂർ സ്വദേശി ദാൻ ഷെക്ക് (39)നെയാണ് പിടികൂടിയത്. മില്ലിന്റെ മുകള്‍ വശത്തെ ഗ്രില്ല് വഴിയാണ് ഇയാള്‍ അകത്ത് കടന്നത്.
ഇയാള്‍മാനസികാസ്വസഥത പ്രകടിപ്പിച്ചതാണെന്ന് വേങ്ങര പോലീസ് പറഞ്ഞു
إرسال تعليق
Thanks