തിരുവമ്പാടി: 39 വർഷം മുൻപ് കൊലപാതകം നടത്തിയെന്ന പ്രതിയുടെ കുറ്റസമ്മതം. പ്രതി നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തിയാണ് കുറ്റസമ്മതം നടത്തിയത്. മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലിയാണ് കുറ്റസമ്മതം നടത്തിയത്. മലപ്പുറം വേങ്ങര സ്റ്റേഷനിലെത്തിയാണ് പ്രതി കുറ്റസമ്മതം നടത്തിയത്. സംഭവത്തിൽ തിരുവമ്പാടി പൊലിസ് അന്വേഷണം ഊർജിതമാക്കി.
1986 ൽ കൂടരഞ്ഞിയിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ താൻ കൊന്നതാണെന്നാണ് മുഹമ്മദലി കുറ്റസമ്മതം നടത്തിയത്.
തുടർന്ന് മുഹമ്മദലിയുമായി കൂടരഞ്ഞിയിൽ നടത്തിയ പരിശോധനയിൽ ഇത്തരത്തിൽ ഒരാൾ മരിച്ചതായി പ്രാഥമികമായി സ്ഥിരീകരിച്ചു. കൃത്യം നടത്തിയ സമയത്ത് പ്രതിക്ക് പതിനേഴ് വയസായിരുന്നു. കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതി മുഹമ്മദലിയുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു. അതേസമയം, മരിച്ച ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ശാരീരികമായി ഉപദ്രവിച്ചപ്പോൾ ചവിട്ടിയതാണ്. കൊല്ലണം എന്ന് കരുതിയല്ല ചവിട്ടിയത്. തോട്ടിൽ വീണ് രണ്ടു ദിവസം കഴിഞ്ഞാണ് മരിച്ചതായി അറിഞ്ഞത്. പിന്നീട് അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. മകൻ മരിച്ചതിൻ്റെ സങ്കടത്തിലാണ് ഇപ്പോൾ കുറ്റസമ്മതം നടത്തിയത് എന്നാണ് പ്രതിയുടെ മൊഴി.
إرسال تعليق
Thanks