രണ്ടു മാസം പ്രായമായ കുഞ്ഞിൻ്റെ മരണം: പരാതിയുമായി കുടുംബവും നാട്ടുകാരും


കോഴിക്കോട് : കാക്കൂരിലെ സ്വകാര്യ ക്ലിനിക്കിൽ സുന്നത്ത് കർമ്മത്തിനായി എത്തിയ 2 മാസം പ്രായമായ ആൺകുട്ടിയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം കാക്കൂർ പോലീസിൽ പരാതി നൽകി. ഞായർ രാവിലെയാണ് കുട്ടിയെ കടുംബം കാക്കൂരിലെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചത്. 

ശസ്ത്രക്രിയക്ക് മുമ്പായി പ്രാഥമികമായി നടത്തിയ ചികിത്സയോട് കുട്ടി പ്രതികരിക്കാത്തതിനെ തുടർന്ന് കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിൽ എത്തിക്കാൻ ഡോക്ടർ നിർദ്ദേശിക്കുകയായിരുന്നെന്ന് പറയപ്പെടുന്നു. ഉടൻ കുടുംബം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കുട്ടിയെ എത്തിച്ചു. ഇതിനിടെ കുട്ടി മരണപ്പെട്ടതായി സംശയിക്കുന്നു. 

പോസ്റ്റ്മോർട്ടത്തിനായി കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചേളന്നൂർ പള്ളിപ്പൊയിൽ മുതുവാട് സ്ക്കൂളിനു സമീപം പൂവനത്ത് ഷെരീഫിൻ്റെ മകൾ ഷാദിയയുടെയും ഫറോക്ക് സ്വദേശി ഇത്തിയാസിൻ്റെ (ഗൾഫ് ) ഒരേയൊരു മകനാണ് മരിച്ചത്. 

Post a Comment

Thanks

Previous Post Next Post
Moonniyur Vartha