വനിതാ യൂട്യൂബറും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ; ഫ്ലാറ്റിൽ നിന്നും മയക്കുമരുന്ന് കണ്ടെടുത്തു

  കൊച്ചി: കൊച്ചിയിൽ എംഡിഎംഎയുമായി യുട്യൂബറും സുഹൃത്തും പൊലീസിന്റെ പിടിയിലായി. കോഴിക്കോട് സ്വദേശികളായ റിൻസി, സുഹൃത്ത് യാസർ അറാഫത്ത് എന്നിവരെയാണ് തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്.


കാക്കനാട് പാലച്ചുവട്ടിലെ ഇവർ‌ താമസിച്ചിരുന്ന ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് 22.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. രഹസ്യ വിവരത്തെ തുടർന്നാണ് ഡാൻസാഫ് സംഘം ഇവരുടെ ഫ്ലാറ്റിൽ പരിശോധന നടത്തിയത്. പരിശോധനയ്ക്ക് ശേഷം പ്രതികളെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി.

നാട്ടിൽ നിന്നുള്ള ഒരാളിൽ നിന്നാണ് എംഡിഎംഎ വാങ്ങിയതെന്നാണ് ഇരുവരും പൊലീസിനു നൽകിയ മൊഴി.റിൻസിക്കും യാസറിനും എവിടെ നിന്നാണ് എംഡിഎംഎ ലഭിച്ചതെന്നത്അടക്കം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha