തേഞ്ഞിപ്പലം: ഇടിമുഴിക്കൽ -കൊളക്കുത്ത് റോഡ് റബ്ബറൈസ് ചെയ്തു ഗതാഗത യോഗ്യമാക്കുന്നതിന് 7 കോടി രൂപയുടേയും തേഞ്ഞിപ്പലം വില്ലേജ് ഓഫീസ് സ്ഥലത്തിനും കെട്ടിടത്തിനുമായി 1 കോടി രൂപയുടേയും ഭരണാനുമതി സംസ്ഥാന സർക്കാറിൽ നിന്ന് ലഭിച്ചതായി പി അബ്ദുൽ ഹമീദ് എം എൽ എ അറിയിച്ചു. സംസ്ഥാന സർക്കാറിൻ്റെ നവകേരള സദസ്സുമായി ബന്ധപ്പെട്ട സർക്കാർ വകയിരുത്തിയ 1000 കോടി രൂപയിൽ മണ്ഡലത്തിൽ നിന്നും ഒരു കോടി രൂപയുടെ തേഞ്ഞിപ്പലം വില്ലേജ് ഓഫീസ് നിർമ്മാണ പദ്ധതിക്കായിരുന്നു ജില്ലയിൽ നിന്നും സർക്കാറിലേക്ക് ഭരണാനുമതിക്കായി സമർപ്പിച്ചിരുന്നത്.
മണ്ഡലത്തിലെ മറ്റു പ്രധാനപ്പെട്ട നിർദേശങ്ങൾ ഇല്ലാതെ വന്നപ്പോഴാണ് മണ്ഡലത്തിലെ ഇടിമുഴിക്കൽ - കൊളക്കുത്ത് റോഡ് റബ്ബറൈസ് ചെയ്യുന്നതിന് 7 കോടി രൂപ വകയിരുത്തി ഭരണാനുമതി നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയതെന്ന് എം എൽ എ പറഞ്ഞു. പദ്ധതി പ്രകാരം 7 കോടി രൂപ ഇടിമുഴിക്കൽ - അഗ്രശാല - പാറക്കടവ് റീച്ച് വൺ റോഡ് നവീകരണത്തിനും 1 കോടി രൂപ തേഞ്ഞിപ്പലം വില്ലേജ് ഓഫീസ് കെട്ടിട നിർമാണത്തിനും സ്ഥലം വാങ്ങുന്നതിനും വേണ്ടി ഫണ്ട് അനുവദിച്ചത്.
റബ്ബറൈസ്ഡ് ചെയ്യുന്നതിന് പുറമേ റോഡിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ഓട നിർമ്മിക്കുന്നതിനും റോഡ് ഉയർത്തുന്നതിനും കൾവെട്ട് നിർമ്മിക്കുന്നതിനുമാണ് നിർദേശം നൽകിയത്.
Post a Comment
Thanks