തേഞ്ഞിപ്പലം: ദേശീയ പണിമുടക്കിനെ തുടർന്ന് കാലിക്കറ്റ് സർവകലാശാല ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.
കേന്ദ്ര സർക്കാറിന്റെ തൊഴിലാളി, കർഷകദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ചാണ് സംയുക്ത ട്രേഡ് യൂനിയനുകൾ ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തത്. ഇന്ന് രാത്രി 12 മുതൽ ബുധനാഴ്ച രാത്രി 12 വരെയാണ് പണിമുടക്ക്. ബി.എം.എസ് ഒഴികെ കേന്ദ്ര ട്രേഡ് യൂനിയനുകൾ സംയുക്തമായാണ് സമരമുഖത്തുള്ളത്.
തൊഴിലാളികളും കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും മോട്ടോർ വാഹന തൊഴിലാളികളും വ്യാപാരികളും ബാങ്കിങ്, ഇൻഷുറൻസ് മേഖലയിലുള്ളവരും പങ്കെടുക്കുന്നുണ്ട്. ആശുപത്രികൾ, മെഡിക്കൽ സ്റ്റോറുകൾ, ആംബുലൻസ്, പത്രം, പാൽവിതരണം തുടങ്ങിയ അവശ്യസർവിസുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Post a Comment
Thanks