ദേ​ശീ​യ പ​ണി​മു​ട​ക്ക്: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല പരീക്ഷകൾ മാറ്റി


തേ​ഞ്ഞി​പ്പ​ലം: ദേ​ശീ​യ പ​ണി​മു​ട​ക്കിനെ തുടർന്ന് കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല ബു​ധ​നാ​ഴ്ച ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും  മാ​റ്റി​വെ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട​റി​യി​ക്കും.

കേ​ന്ദ്ര സ​ർ​ക്കാ​റിന്റെ തൊ​ഴി​ലാ​ളി, ക​ർ‍ഷ​ക​ദ്രോ​ഹ ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ചാണ് സം​യു​ക്ത ട്രേ​ഡ് യൂ​നി​യ​നു​ക​ൾ ദേ​ശീ​യ പ​ണി​മു​ട​ക്കിന് ആ​ഹ്വാ​നം ചെ​യ്​​തത്. ഇന്ന് രാ​ത്രി 12 മു​ത​ൽ ബു​ധ​നാ​ഴ്ച രാ​ത്രി 12 വ​രെ​യാ​ണ് പ​ണി​മു​ട​ക്ക്. ബി.​എം.​എ​സ്‌ ഒ​ഴി​കെ കേ​ന്ദ്ര ട്രേ​ഡ്‌ യൂ​നി​യ​നു​ക​ൾ സം​യു​ക്​​ത​മാ​യാ​ണ്​ സ​മ​ര​മു​ഖ​ത്തു​ള്ള​ത്.

തൊ​ഴി​ലാ​ളി​ക​ളും കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രും അ​ധ്യാ​പ​ക​രും മോ​ട്ടോ​ർ വാ​ഹ​ന തൊ​ഴി​ലാ​ളി​ക​ളും വ്യാ​പാ​രി​ക​ളും ബാ​ങ്കി​ങ്‌, ഇ​ൻ​ഷു​റ​ൻ​സ്‌ മേ​ഖ​ല​യി​ലു​ള്ള​വ​രും പ​​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ആ​ശു​പ​ത്രി​ക​ൾ, മെ​ഡി​ക്ക​ൽ സ്‌​റ്റോ​റു​ക​ൾ, ആം​ബു​ല​ൻ​സ്‌, പ​ത്രം, പാ​ൽ​വി​ത​ര​ണം തു​ട​ങ്ങി​യ അ​വ​ശ്യ​സ​ർ​വി​സു​ക​ളെ പ​ണി​മു​ട​ക്കി​ൽ​ നി​ന്ന് ഒ​ഴി​വാ​ക്കിയിട്ടുണ്ട്.

Post a Comment

Thanks

أحدث أقدم
Moonniyur Vartha