തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയുടെ ഇപ്പോഴുള്ള ശോചനീയാവസ്ഥക്ക് പരിഹാരം കാണണമെന്നും ഡോക്ടർമാരുടെ അഭാവം പരിഹരിക്കണമെന്നുമാവശ്യപ്പെട്ട് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസിന് മുന്നിൽ ജൂലൈ 14 ന് ധർണ്ണാ സമരം സംഘടിപ്പിക്കാൻ ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ്.പി.ആർ) തിരൂരങ്ങാടി താലൂക്ക് കമ്മറ്റി തീരുമാനിച്ചു.
താലൂക്ക് ആശുപത്രിയിൽ ഒഴിവുള്ള ചർമ്മ രോഗ വിഭാഗം, സൈക്യാ സ്ട്രി വിഭാഗം, ഫിസിഷ്യൻ, സ്ത്രീ രോഗ വിഭാഗം, കാഷ്യാലിറ്റി വിഭാഗം, അസിസ്റ്റന്റ് സർജൻ എന്നീ വിഭാഗങ്ങളിലാണ് ഡോക്ടർമാരുടെ ഒഴിവുകൾ . ആശുപത്രിയിലേക്ക് നിയമനം ലഭിച്ച ചില ഡോക്ടർമാർ ചാർജ്ജെടുക്കാതെ മാറി നിൽക്കുന്നുമുണ്ട്. ഇത് ഇവിടെ എത്തുന്ന രോഗികൾക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ബന്ധപ്പെട്ട അധികാരികൾ ഈ വിഷയത്തിൽ കാണിക്കുന്ന അനാസ്ഥക്കെതിരെയാണ് ഡി.എം.ഒ. ഓഫീസിന് മുന്നിൽ ധർണ്ണാ സമരം നടത്താൻ എൻ.എഫ്.പി.ആർ. തിരൂരങ്ങാടി താലൂക്ക് കമ്മറ്റി തീരുമാനിച്ചത്.
യോഗത്തിൽ ജില്ലാ പ്രസിഡണ്ട് അബ്ദുറഹീം പൂക്കത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് മനാഫ് താനൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ ഹാജി പുത്തൻ തെരു, അഷ്റഫ് കളത്തിങ്ങൽ പാറ, മജീദ് തെന്നല, നസ്റുദ്ധീൻ തങ്ങൾ പാലത്തിങ്ങൽ, ഉമ്മു സമീറ തേഞ്ഞിപ്പലം പ്രസംഗിച്ചു.എം.സി. അറഫാത്ത് പാറപ്പുറം സ്വാഗതവും സുലൈഖ സലാം നന്ദിയും പറഞ്ഞു.എൻ.എഫ്.പി.ആർ.താലൂക്ക് കമ്മറ്റിയുടെ പുതിയ ഭാരവാഹികളായി എം.സി. അറഫാത്ത് പാറപ്പുറം (പ്രസിഡണ്ട് ) , അഷ്റഫ് കളത്തിങ്ങൽ പാറ ( ജനറൽ സെക്രട്ടറി), ബിന്ദു അച്ചമ്പാട്ട് (ട്രഷറർ) , മജീദ് തെന്നല, നിയാസ് അഞ്ചപ്പുര, സുലൈഖ സലാം (വൈസ് പ്രസിഡണ്ടുമാർ), നസ്റുദ്ധീൻ തങ്ങൾ, സമീറ കൊളപ്പുറം, ഉമ്മു സമീറ തേഞ്ഞിപ്പലം (സെക്രട്ടറിമാർ ) എന്നിവരെ തെരഞ്ഞെടുത്തു.
إرسال تعليق
Thanks