ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിൽ സുപ്രധാന ഉത്തരവുമായി ഹൈകോടതി. പൂർവിക സ്വത്തിൽ പെൺമക്കൾക്കും ആൺമക്കളെ പോലെ തുല്യാവകാശമുണ്ടെന്നാണ് ഹൈകോടതി വിധിച്ചത്. കോഴിക്കോട് സ്വദേശികളായ സഹോദരിമാർ സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് ഹൈകോടതിയുടെ വിധി. പിതൃസ്വത്തിൽ ആൺമക്കളെ പോലെ അവകാശമുണ്ടെന്ന് കാണിച്ചാണ് ഇവർ ഹൈകോടതിയെ സമീപിച്ചത്.
2005ലെ പാർലമെന്റ് പാസാക്കിയ ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിലെ വ്യവസ്ഥയാണ് ഇക്കാര്യത്തിൽ ബാധകമാവുക എന്നും കോടതി വ്യക്തമാക്കി. 2004 ഡിസംബറിനു ശേഷം മരിച്ച ഹിന്ദുവിന്റെ പൂർവിക സ്വത്തിൽ പെൺമക്കൾക്കും അവകാശമുണ്ട് എന്നാണ് കോടതി നിരീക്ഷിച്ചത്. 1975ലെ കേരള കൂട്ടുകുടുംബ സമ്പ്രദായം നിർത്തലാക്കൽ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളും കേന്ദ്രനിയമത്തിന് മുന്നിൽ ബാധകമല്ല എന്നും ഹൈകോടതിയുടെ മുന്നിൽ വാദമുണ്ടായി.
അതംഗീകരിച്ചു കൊണ്ടാണ് പെൺമക്കൾക്കും പിതൃസ്വത്തിൽ തുല്യാവകാശമുണ്ടെന്ന് കോടതി വിധിച്ചത്. ഹിന്ദു അവിഭക്ത സ്വത്തിൽ ജൻമാവകാശമുന്നയിക്കാൻ ആർക്കും കഴിയില്ലെന്നാണ് കേരള നിയമത്തിലെ മൂന്നാംവകുപ്പിൽ പറയുന്നത്. എന്നാൽ കേന്ദ്രനിയമം നിലവിൽ വന്നതോടെ ഇതെല്ലാം ബാധകമല്ലാതായി മാറി.
Post a Comment
Thanks