ജോലി ചെയ്യുന്ന റെസ്റ്ററൻ്റിൽ നിന്ന് 80000 രൂപയുമായി മുങ്ങി; നേപ്പാൾ സ്വദേശി പിടിയിൽ


  കോഴിക്കോട് മുക്കം അഗസ്ത്യൻമുഴിയിൽ റെസ്റ്റോറന്റിൽ നിന്നും പണവുമായി മുങ്ങിയ ജീവനക്കാരനായ നേപ്പാൾ സ്വദേശിയെ നാട്ടിലേക് പോകും വഴി പിടികൂടി. മുക്കം അഗസ്ത്യൻമുഴിയിൽ പ്രവർത്തിക്കുന്ന നഹ്ദി എന്ന റെസ്റ്റോറൻറിലെ ജീവനക്കാരനായ നേപ്പാൾ സ്വദേശി 20 വയസുള്ള ശ്രിജൻ ദമായിയാണ് 80000 രൂപയുമായി മുങ്ങിയത്.


പണം മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സഹിതം മുക്കം പോലീസിൽ പരാതി നൽകിയിരുന്നു. സൈബർ ടീമിന്റെ സഹായത്തോടെ മുക്കം പോലീസ് ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ട്രെയിനിൽ ചെന്നൈയിൽ നിന്നും ഡൽഹിയിലേക്ക് സഞ്ചരിക്കുന്നതായി വിവരം ലഭിക്കുകയും ചെയ്തു. മുക്കം ഇൻസ്പെക്ടർ കെ ആനന്ദിൻ്റെ നിർദേശപ്രകാരം ആർപിഎഫിൻ്റെ സഹായത്തോടെ

സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനീസ് കെ.എം. ലാലിജ് എന്നിവർ എന്ന സ്ഥലത്ത് വെച്ച് പ്രതികളെ ആർപിഎഫിൻ്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്തു. പ്രതിയെ ചോദ്യം ചെയ്യുന്നതിനും കൂടുതൽ തെളിവെടുപ്പിനുമായി ഇന്ന് കേരളത്തിൽ എത്തിക്കും.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha