മമ്പുറം നേർച്ചയുടെ സമാപന ദിവസമായ ഇന്ന് രാവിലെ എട്ട് മണി മുതൽ അന്നദാനം നടക്കും. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
സയ്യിദ് അബ്‌ദുറഹ്മാൻ ജിഫ്രി തങ്ങൾ കോഴിക്കോട് അധ്യക്ഷനാവും. പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ, ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, സയ്യിദ് അഹ്മദ് ജിഫ്രി തങ്ങൾ മമ്പുറം, എ.പി സുധീഷ് തുടങ്ങിയവർ സംബന്ധിക്കും.
ഉച്ചക്ക് 1:30 ന് നടക്കുന്ന മൗലിദ് ഖത്മ് ദുആയോടെ ഒരാഴ്ചയോളം നീണ്ടു നിന്ന മമ്പുറം ആണ്ടുനേർച്ചക്ക് പരിസമാപ്‌തിയാവും. സമാപന പ്രാർഥനക്ക് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നേതൃത്വം നൽകും.
ഇന്നലെ വൈകിട്ട് മമ്പുറം ആണ്ടു നേർച്ചയുടെ ഭാഗമായുള്ള ഹിഫ്ള് സനദ് ദാനവും അനുസ്മരണ പ്രാർത്ഥനാ സദസ്സും സമസ്‌ത ട്രഷറർ പി.പി ഉമർ മുസ്‌ലിയാർ കൊയ്യോട് ഉദ്ഘാടനം ചെയ്തു. സയ്യിദ് അലവി മൗലദ്ദവീല ഹിഫ്ളുൽ ഖുർആൻ കോളേജിൽനിന്നു ഖുർആൻ മനഃപാഠമാക്കിയ 10 ഹാഫിളീങ്ങൾക്കുള്ള സനദ് ദാനവും അദ്ദേഹം നിർവഹിച്ചു. ദാറുൽഹുദാ വൈസ് ചാൻസലർ ഡോ.ബഹാഉദ്ദീൻ മുഹമ്മദ് നദ്വി അധ്യക്ഷത വഹിച്ചു. സമാപന പ്രാർഥനാ സദസ്സിന് കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് അബ്ദുന്നാസ്വിർ ഹയ്യ് ശിഹാബ് തങ്ങൾ നേതൃത്വം നൽകി.
Post a Comment
Thanks