തിരൂരങ്ങാടി: ഒരു വർഷം മുമ്പ് തിരൂരങ്ങാടിയിൽ നിന്നും കാണാതായ പനമ്പുഴ റോഡിലെ വടക്കെതല മൊയ്തീന്റെ ഭാര്യ റുഖിയ (75) യുടെ തിരോധനം സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണമെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ്.പി.ആർ ) ആവശ്യപ്പെട്ടു.
2024 ജൂൺ 21ന് വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 3 മണി മുതലാണ് റുഖിയയെ കാണാതാവുന്നത്. കാണാതായ വിവരമറിഞ്ഞ് മകൻ യാസർ അറഫാത്ത് തിരൂരങ്ങാടി പോലീസിൽ പരാതി നൽകുകയും ചെയ്തിരിന്നു. തുടർന്ന് നാട്ടുകാരും ബന്ധുക്കളും പോലീസും സന്നദ്ധ സംഘടന പ്രവർത്തകരും നാട്ടിൽ ഊർജ്ജിതമായ തെരച്ചിൽ നടത്തി. സമീപത്തെ കടലൂണ്ടി പുഴയിലും തൊട്ടടുത്ത തോട്, വയൽ, കുഴികൾ , കിണറുകൾ തുടങ്ങി എല്ലാ സ്ഥലത്തും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. പരിസരങ്ങളിലെ സി.സി.ടി.വി.കൾ പരിശോധിച്ചെങ്കിലും അതിലൊന്നും റുഖിയ പോവുന്നത് കണ്ടില്ല. ശരിയായി നടക്കാനോ സംസാരിക്കാനോ കഴിയാത്ത റുഖിയ അധിക ദൂരം പോയിട്ടുണ്ടാവില്ല എന്നതായിരുന്നു വിശ്വാസം. മുൻപ് രണ്ട് തവണ വീട്ടിൽ നിന്നും പുറത്ത് പോയിട്ടുണ്ടെങ്കിലും പരിസരത്തെ വീട്ടു കാർ തിരിച്ച് വീട്ടിലെത്തിച്ചിരുന്നു. റുഖിയയുടെ തിരോധനത്തിന് ഒരു വർഷം പിന്നിട്ടെങ്കിലും റുഖിയക്ക് എന്ത് സംഭവിച്ചു എന്ന ചോദ്യം നിലനിൽക്കുകയാണ്. റുഖിയയെ കാണാതായി രണ്ട് ദിവസം കഴിഞ്ഞപ്പോൾ മകൻ യാസർ അറഫാത്തിന് വന്ന അക്ഞാത നെറ്റ് കോൾ സംബന്ധിച്ച് പോലീസിനെ ധരിപ്പിച്ചെങ്കിലും അതുമായി അന്വേഷണം കാര്യമായി നടന്നിട്ടില്ല.
കഴിഞ്ഞ ദിവസം ദേശീയ മനുഷ്യാവകാശ സംഘടന നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് തിരൂരങ്ങാടി താലൂക്ക് ഭാരവാഹികൾ റുഖിയയുടെ വസതി സന്ദർശിച്ചതിന്റെ അടിസ്ഥാനത്തിൽ ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി റുഖിയ തിരോധനത്തിന് തുമ്പുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടത്. എൻ. എഫ്.പി.ആർ. താലൂക്ക് പ്രസിഡണ്ട് എം.സി.അറഫാത്ത് പാറപ്പുറം, സെക്രട്ടറി ബിന്ദു അച്ചമ്പാട്ട്, ഭാരവാഹികളായ അഷ്റഫ് കളത്തിങ്ങൽ പാറ, ഉമ്മു സമീറ തേഞ്ഞിപ്പലം എന്നിവരുടെ നേത്രത്വത്തിലാണ് സന്ദർ ശനം നടത്തിയത്.
Post a Comment
Thanks