സെക്രട്ടറിക്ക് ട്രാൻസ്ഫർ; നന്നമ്പ്ര പഞ്ചായത്തിൽ ഭരണസ്തംഭനം:, ജനങ്ങൾ ദുരിതത്തിൽ

 


നന്നമ്പ്ര: നന്നമ്പ്ര പഞ്ചായത്ത് ഭരണസ്തംഭനത്തിലേക്ക് നീങ്ങുന്നതായി ആശങ്ക. പഞ്ചായത്ത് സെക്രട്ടറി കഴിഞ്ഞ ദിവസം ട്രാൻസ്ഫർ ആയതിനെ തുടർന്ന് പുതിയ സെക്രട്ടറിയെ ഉടന് നിയമിക്കാൻ സാധ്യതയില്ലെന്നാണ് സൂചന. പകരം ചുമതല ഏൽക്കേണ്ട അസിസ്റ്റന്റ് സെക്രട്ടറിയും ഹെഡ് ക്ലർക്കും (എച്ച്.സി.) നിലവിൽ അവധിയിലാണ്.


ഈ സാഹചര്യത്തിൽ പഞ്ചായത്ത് ഓഫീസിലെ ഫയലുകൾ പരിശോധിക്കപ്പെടാതെ കെട്ടിക്കിടക്കുകയാണ്. ഇത് ജനങ്ങൾക്ക് ഗുരുതര പ്രയാസങ്ങൾ സൃഷ്ടിക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. സാധാരണക്കാർക്ക് അവശ്യ സേവനങ്ങൾ ലഭിക്കുന്നതിന് കാലതാമസം നേരിടുന്നുണ്ട്.


പഞ്ചായത്ത് ഭരണസമിതിയോട് പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഭരണസ്തംഭനം പരിഹരിക്കുന്നതിന് ക്രമീകരണങ്ങള് ഉടൻ നടത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha