യുവാവ് തോട്ടിൽ മുങ്ങി മരിച്ചു


  കിഴിശ്ശേരി: കുഴിയംപറമ്പ് ഭാഗത്തുള്ള തോട്ടിൽ ഒലിച്ചു വരുന്ന നിലയിൽ യുവാവിൻ്റെ മയ്യിത്ത് കണ്ടെത്തി. കിഴിശ്ശേരി സ്വദേശി ചെമ്പൻ കുഞ്ഞാലിയുടെ മകൻ മുജീബ് റഹ്മാൻ ആണ് മരണപ്പെട്ടത്.

ഇന്ന് രാവിലെ 8:00 മണിയോടെയാണ് സംഭവം. കുഴിയംപറമ്പ് കമ്മുക്കപ്പറമ്പിലെ തോട്ടിലൂടെ ഒരാളുടെ മയ്യിത്ത് ഒലിച്ചുവരുന്നത് സമീപവാസിയായ ഒരു സ്ത്രീയാണ് ആദ്യം കണ്ടത്.


ഉടൻതന്നെ ഇവർ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാർ തോട്ടിൽ നിന്ന് മൃതദേഹം പുറത്തെടുക്കുകയും തുടർന്ന് വിവരം പോലീസിനെ അറിയിക്കുകയും ചെയ്തു.


നാട്ടുകാർ ചേർന്ന് മയ്യിത്ത് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മരണപ്പെട്ട മുജീബ് റഹ്മാൻ ചെറിയ രീതിയിൽ മാനസിക വെല്ലുവിളി നേരിടുന്നയാളാണ്. മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മയ്യിത്ത് ബന്ധുക്കൾക്ക് വിട്ടുനൽകും.


ഇആർഎഫ് അടക്കമുള്ള സന്നദ്ധസേനാ പ്രവർത്തകരുടെ ഇടപെടൽ കാരണം ആണ് മയ്യിത്ത് പെട്ടെന്ന് തോട്ടിൽ നിന്ന് പുറത്തെടുക്കാൻ സഹായകമായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha