100 പവൻ സ്വർണവും 70 ലക്ഷം രൂപയുടെ ആഡംബര കാറും സ്ത്രീധനമായി നൽകി വിവാഹം കഴിച്ചയച്ച യുവതി ഭർതൃവീട്ടിലെ പീഡനം താങ്ങാനാവാതെ ജീവനൊടുക്കി. തമിഴ്‌നാട് തിരൂപ്പൂരിലാണ് സംഭവം. റിധന്യ(27)ആണ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് കവിൻ കുമാർ(28), ഇയാളുടെ മാതാപിതാക്കൾ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ഏപ്രിൽ മാസത്തിലായിരുന്നു റിധന്യയുടെയും കവിൻ കുമാറിൻ്റെയും വിവാഹം. എന്നാൽ വിവാഹത്തിനു പിന്നാലെ കവിൻ കുമാർ ഭാര്യയെ മർദ്ദിക്കുകയും ഭർതൃവീട്ടുകാർ മാനസികമായി യുവതിയെ പീഡിപ്പിക്കുകയും ചെയ്തു. ഇതു താങ്ങാനാവാതെയായിരുന്നു റിധന്യ വിഷം കഴിച്ചു ജീവനൊടുക്കിയത്.
ഞായറാഴ്ച രാവിലെ ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞാണ് റിധന്യ കാറുമെടുത്ത് പോയത്. ഏറെനേരം വഴിയരികിൽ കാർ നിർത്തിയിട്ടിരിക്കുന്നതും യുവതി ഉള്ളിൽ കിടക്കുന്നതും കണ്ട നാട്ടുകാരാണ് വിവരം പോലീസിൽ അറിയിച്ചത്.
മരിക്കുന്നതിനു മുമ്പ് ഭർതൃവീട്ടിലെ പീഡനം ചൂണ്ടിക്കാട്ടി യുവതി തൻ്റെ അച്ഛൻ അണ്ണാദുരൈക്ക് ശബ്ദസന്ദേശവും അയച്ചിരുന്നു. അച്ഛനും അമ്മയ്ക്കും ഭാരമാവാൻ ആഗ്രഹിക്കുന്നില്ലെന്നും താൻ ജീവനൊടുക്കുകയാണെന്നും യുവതി ശബ്ദസന്ദേശത്തിൽ വ്യക്തമാക്കി.
Post a Comment
Thanks