നിയന്ത്രണം വിട്ട ചെങ്കൽ ലോറി നടുറോഡിൽ മറിഞ്ഞു: ഡ്രൈവർ അടക്കം പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു


  കൊണ്ടോട്ടി: പുളിക്കൽ ഒളവട്ടൂർ ഉരുണ്ടടിയിൽ ചെങ്കല്ലുമായി വന്ന ലോറി നടുറോഡിൽ നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ ലോറിയിലുണ്ടായിരുന്നവർക്ക് കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെടാനായത് ആശ്വാസമായി.


അപകടത്തെ തുടർന്ന് റോഡിൽ അല്പസമയം ഗതാഗത തടസ്സം നേരിട്ടു. വിവരമറിഞ്ഞെത്തിയ നാട്ടുകാർ ജെ.സി.ബി. ഉപയോഗിച്ച് ചെങ്കല്ലുകൾ നീക്കം ചെയ്യുകയും, ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha