ജൂലായ് മുതൽ ആധാർ ബന്ധിപ്പിച്ചവർക്ക് മാത്രം തത്കാൽ ടിക്കറ്റ്

 


ഐആർസിടിസി അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചവർക്ക് മാത്രമേ ജൂലായ് 1 മുതൽ ഓൺലൈൻ വഴി റെയിൽവേ തത്കാൽ ടിക്കറ്റ് എടുക്കാൻ കഴിയൂ.


ടിക്കറ്റെടുക്കുമ്പോൾ ആധാർ അധിഷ്ഠിത ഒടിപി നൽകുന്ന സംവിധാനം ജൂലായ് 15 മുതൽ നിർബന്ധമാക്കും.


ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ ഫോണിലാണ് ഒ ടി പി വരിക. തത്കാൽ ടിക്കറ്റ് ബുക്കിങ് തുടങ്ങി ആദ്യത്തെ അര മണിക്കൂർ ഏജന്റുമാർക്ക് ടിക്കറ്റ് ലഭിക്കില്ലെന്ന് റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്.


Post a Comment

Thanks

أحدث أقدم