സപ്ലൈകോയിൽ ജോലി തട്ടിപ്പ്: ജീവനക്കാരിക്കെതിരെ കേസ്; ത​ട്ടി​പ്പി​നി​ര​യാ​യത്​ നൂ​റി​ല​ധി​കം യു​വാ​ക്ക​ൾ

 


സ​പ്ലൈ​കോ​യി​ൽ അ​സി​സ്റ്റ​ന്റ് സെ​യി​ൽ​സ്‌​മാ​ൻ ജോ​ലി വാ​ഗ്ദാ​നം​ചെ​യ്ത് വ​ൻ ത​ട്ടി​പ്പ്. സ​പ്ലൈ​കോ റീ​ജ​ന​ൽ ഓ​ഫി​സി​ൽ അ​സി​സ്റ്റ‌​ന്റ് സെ​യി​ൽ​സ്‌​മാ​ൻ ത​സ്‌​തി​ക​യി​ൽ ജോ​ലി​ചെ​യ്യു​ന്ന കെ.​ടി. മി​നി​ക്കെ​തി​രെ വി​ജി​ല​ൻ​സ് കേ​സെ​ടു​ത്തു. ഇ​വ​ർ സ​സ്പെ​ൻ​ഷ​നി​ലാ​ണ്.


കാ​സ​ർ​കോ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ​നി​ന്നാ​യി നൂ​റി​ല​ധി​കം യു​വാ​ക്ക​ൾ ത​ട്ടി​പ്പി​നി​ര​യാ​യെ​ന്നാ​ണ് വി​വ​രം. ശ​രാ​ശ​രി ര​ണ്ടു ല​ക്ഷം രൂ​പ വീ​തം വാ​ങ്ങി​യെ​ന്നാ​ണ് സൂ​ച​ന. ചി​ല സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​ക​ർ മു​ഖേ​ന​യും പ​ണം വാ​ങ്ങി​യ​താ​യി വി​ജി​ല​ൻ​സി​ന് വി​വ​രം ല​ഭി​ച്ചു.


കാ​സ​ർ​കോ​ട്ട് 20 പേ​രി​ൽ​നി​ന്ന് പ​ണം വാ​ങ്ങി​യ​താ​യി നേ​ര​ത്തേ വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഏ​ക​ദേ​ശം 20 ല​ക്ഷം രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി വി​ജി​ല​ൻ​സ് അ​റി​യി​ച്ചു. എ​ല​വ​ഞ്ചേ​രി​യി​ൽ ര​ണ്ട് പെ​ൺ​മ​ക്ക​ൾ​ക്ക് ജോ​ലി വാ​ഗ്ദാ​നം ചെ​യ്‌​ത്, കൂ​ലി​പ്പ​ണി​ക്കാ​രാ​യ ര​ക്ഷി​താ​ക്ക​ളി​ൽ​നി​ന്ന് പ​ണം വാ​ങ്ങി.


സ​സ്പെ​ൻ​ഷ​ൻ സ​മ​യ​ത്തും ജീ​വ​ന​ക്കാ​രു​ടെ ടാ​ഗ് ധ​രി​ച്ച് പ​ല​രെ​യും സ​മീ​പി​ച്ച​താ​യി വി​ജി​ല​ൻ​സി​ന് വി​വ​രം ല​ഭി​ച്ചു. തു​ട​ർ​പ​രാ​തി​ക​ളു​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണ്. ത​ട്ടി​പ്പി​നി​ര​യാ​യ യു​വ​തി​ക​ളെ ഏ​ജ​ന്റു​മാ​രാ​ക്കി​യും പണം വാങ്ങിയെന്ന് പരാതികൾ ലഭിച്ചിട്ടുണ്ട്.

Post a Comment

Thanks

أحدث أقدم