തിരൂരങ്ങാടി: പഴയ ഗ്രാമീണ ചൂണ്ടയിടലിന്റെ പ്രതാപം വീണ്ടെടുക്കാൻ ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മയുടെ നേതൃത്വത്തിൽ ചെറുമുക്ക് സിൻസിയർ ക്ലബിന്റെ സഹകരണത്തോടെ അഖില കേരള ചൂണ്ടയിടൽ മത്സരം സംഘടിപ്പിക്കുന്നു. ചെറുമുക്ക് പള്ളിക്കൽ താഴം ആമ്പൽപ്പാടത്ത് 2025 ജൂൺ 29 ഞായറാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് മത്സരം ആരംഭിക്കും.
കഴിഞ്ഞ മൂന്ന് വർഷമായി ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മ ഇത്തരത്തിൽ ചൂണ്ടയിടൽ മത്സരം നടത്തിവരുന്നു. പഴയകാല ഗ്രാമീണ മീൻപിടിത്ത രീതികളായ ചൂണ്ടയിടൽ, വലവീശൽ, ഒറ്റൽ ഉപയോഗിക്കൽ, രാത്രികാലങ്ങളിൽ പെട്രോമാക്സിന്റെയും എവറഡി ടോർച്ചിന്റെയും വെളിച്ചത്തിൽ മീൻ വെട്ടിപ്പിടിക്കൽ എന്നിവയുടെ ആവേശം പുതുതലമുറയ്ക്ക് പകർന്നു നൽകുകയാണ് ഈ മത്സരത്തിന്റെ ലക്ഷ്യം.
നിലവിൽ സ്മാർട്ട്ഫോൺ, ഫെയ്സ്ബുക്ക്, വാട്സാപ്പ്, യൂട്യൂബ്, റീൽസ്, ഇൻസ്റ്റാഗ്രാം എന്നിവയിൽ മുഴുകിയിരിക്കുന്ന പുതുതലമുറയെ ഗ്രാമീണ സംസ്കാരത്തിന്റെ ഓർമകളിലേക്ക് തിരികെ കൊണ്ടുവരാൻ ഈ പരിപാടി ലക്ഷ്യമിടുന്നു.
മത്സര രീതി
മത്സരാർഥികൾ 1.5 മീറ്റർ അകലം പാലിച്ച് ഒരു സമയത്ത് അഞ്ച് പേർ വീതം ചൂണ്ടയിടും.
ഓരോ റൗണ്ടിലും ഒന്നും രണ്ടും സ്ഥാനം നേടുന്നവരെ മാറ്റിനിർത്തി, ബാക്കി മൂന്ന് പേരെ പുറത്താക്കും.
തുടർന്ന് പുതിയ അഞ്ച് പേർ അടങ്ങുന്ന ടീമുകൾ മത്സരിക്കും.
ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ എന്നിവയ്ക്ക് ശേഷം ഫൈനലിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് ക്യാഷ് പ്രൈസും ട്രോഫിയും നൽകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക:
9645494528
8129530464
9747180696
إرسال تعليق
Thanks