തിരുവനന്തപുരം: കെഎസ്ഇബി പ്രഖ്യാപിച്ച ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ഭാഗമായുള്ള പ്രത്യേക വെബ്പോർട്ടൽ പ്രവർത്തനം ആരംഭിച്ചു. ots.kseb.in എന്ന വെബ് പോർട്ടലിലൂടെ ഇനി കെഎസ്ഇബി സെക്ഷൻ ഓഫീസ് സന്ദർശിക്കാതെ തന്നെ ലോടെൻഷൻ ഉപഭോക്താക്കൾക്ക് ഈ പദ്ധതിയുടെ ഭാഗമാകാനാവും.
ആകർഷകമായ ഓഫറുകളോടെയാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് വർഷത്തിന് മുകളിലുള്ള കടിശികകളാണ് ഇതിലൂടെ തീർപ്പാക്കാനാവുക. 10 വർഷത്തിന് മുകളിൽ പഴക്കമുള്ള കുടിശികയുടെ 18 ശതമാനം നിരക്കിൽ വരുന്ന പലിശ പൂർണമായും ഒഴിവാക്കി നൽകുന്നതായിരിക്കും. 5-10 വർഷം വരെയുള്ള കുടിശികയിൽ 4 ശതമാനം മാത്രം പലിശയും 2-5 വർഷം വരെയുള്ള കുടിശികയ്ക്ക് 6 ശതമാനം വരെ പലിശയും നൽകിയാൽ മതിയാവും.
പലിശ തുക 6 മാസത്തെ തുല്യ ഗഡുക്കളായും അടയ്ക്കാം. മുതലും പലിശയും ഒരുമിച്ച് അടച്ചു തീർക്കുന്നവർക്ക് 5 ശതമാനം അധിക ഇളവും ലഭിക്കും. ദീർഘകാല കുടിശിക തീർപ്പാക്കാൻ കെഎസ്ഇബി ഇത്രയേറെ ഇളവുകൾ നൽകുന്നത് ഇതാദ്യമാണ്.
إرسال تعليق
Thanks