മുംബൈ: ആധാർ നമ്പർ വളരെ പ്രധാനമാണ്. ബാങ്ക് അക്കൗണ്ടുകളിലേക്കും നമ്മുടെ മറ്റു സ്വകാര്യതകളിലേക്കും കയറാനുള്ള താക്കോൽ കൂടിയാണ് ആധാർ. ഈ ആധാർ സുരക്ഷിതമാക്കിയിട്ടില്ലെങ്കിൽ ജീവിതത്തിലെ മുഴുവൻ സമ്പാദ്യവും നഷ്ടമാകാൻ ഇതു കാരണമാവും. ഇതിൽ നിന്നെല്ലാം സംരക്ഷിക്കാനുള്ള ഏകവഴി ആധാർ സുരക്ഷിതമാക്കുക എന്നതാണ്. നമ്മുടെ ആധാർ നമുക്ക് നിരവധി സൗകര്യങ്ങൾ നൽകുന്നുണ്ടെങ്കിലും അതു മറ്റുള്ളവരിലെത്തിയാൽ സംഭവിക്കാൻ സാധ്യതയുള്ളത് വലിയ അപകടങ്ങളാണ്.
ആധാർ നമ്പർ നഷ്ടപ്പെടുകയോ മറ്റാർക്കെങ്കിൽ കിട്ടുകയോ ചെയ്താൽ അത് ലഭിക്കുന്നവർക്ക് സിംകാർഡുകൾ പരിശോധിക്കുന്നത് മുതൽ നമ്മുടെ പേരിൽ മറ്റുള്ളവർക്ക് ബാങ്ക് അക്കൗണ്ടുകൾ തുടങ്ങാൻ വരെ സാധിക്കുന്നതാണ്. അനധികൃത യുപിഐ പേയ്മെൻ്റുകൾ നടത്തുക, അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുക
തുടങ്ങിയ കാര്യങ്ങൾക്കും ഉപയോഗിക്കാവുന്നതാണ്. ഇടപാടുകൾ നടക്കുമ്പോൾ ഒടിപി വരും എന്ന് നിങ്ങൾ ക രുതുന്നുണ്ടെങ്കിൽ ഓർക്കുക, പല ഗ്രാമീണ ബാങ്കുകളിലും ഫോൺ നമ്പർ പോലും ആവശ്യമില്ല.
അവിടെയാണ് യഥാർഥ അപകടസാധ്യതയും. പണം പോകുന്നതും വരുന്നതും അറിയില്ല. കാരണം എസ്.എം.എസോ കോളുകളോ ലഭിക്കില്ല. ഇനി എടിഎമ്മുകളിലും ബ്രാഞ്ചുകളിലും സിസിടിവി കാമറകൾ ഇല്ലെങ്കിൽ ആരാണ് പണമെടുത്തതെന്ന് കണ്ടെത്താനും പ്രയാസമാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഇത് വ്യാപകമായി സംഭവിച്ചു കൊണ്ടിരിക്കുന്നത്. ജാർഖണ്ഡ് യുപി ബിഹാർ ഛത്തിസ്ഗഡ് ഒഡിഷ എന്നിവടങ്ങളിലെ നഗരങ്ങളിൽ പോലും ഇത്തരം സംഭവങ്ങൾ റിപോർട്ട് ചെയ്തിട്ടുണ്ട്.
ഇത്തരം അപകടങ്ങൾക്ക് കാരണം
ലോക്ക് ചെയ്യാത്ത ആധാർ കാർഡാണെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ഇതിനു പരിഹാരമായി നമ്മൾ ചെയ്യേണ്ടത്, ആധാർ ബയോമെട്രിക്സ് സുരക്ഷിതമാക്കുകയെന്നതാണ്. അതിന് യാതൊരു ചെലവുമില്ല. ഒരു മിനിറ്റ് മാത്രം മതി. ബയോമെട്രിക് വഴിയുള്ള തട്ടിപ്പിൽ നിന്ന് ഒരു പരിധിവരെ സംരക്ഷിക്കാൻ അതു മതിയാകും.
എങ്ങനെ സുരക്ഷിതമാക്കാം
UIDAI യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
'My Aadhaar' വിഭാഗത്തിലേക്കും തുടർന്ന് Aadhaar Services എന്നതിലേക്കും പോകുക
Lock/Unlock Aadhaar m Lock/Unlock Biomterics തിരഞ്ഞെടുക്കുക
Lock UID അല്ലെങ്കിൽ Enable Biomteric Lock എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക
ആധാർ നമ്പറും മറ്റ് ആവശ്യമായ വിശദാംശങ്ങളും നൽകുക
ലോക്കിങ് പ്രക്രിയ പൂർത്തിയാക്കാൻ തുടർന്നുള്ള നിർദേശങ്ങൾ പാലിക്കുക.
നിങ്ങളുടെ വിരലടയാളവും ഐറിസ് ഡാറ്റയും സുരക്ഷിതമാണ്.
അൺലോക്ക് ചെയ്യുന്നതുവരെ നിങ്ങൾക്ക് അത് വീണ്ടും ഉപയോഗിക്കാൻ കഴിയില്ല.
mAadhaar ആപ്പ് ഉപയോഗിച്ച് ഫോണിലും ഇത് ചെയ്യാൻ കഴിയും. ബയോമെട്രിക്സ് ഉപയോഗിക്കേണ്ടി വരുമ്പോൾ അൺലോക്ക് ചെയ്ത് ഉപയോഗിക്കുക. തുടർന്ന് വീണ്ടും ലോക്ക് ചെയ്യുക.
അൺലോക്ക് ചെയ്ത ആധാർ എന്നത് എടിഎം കാർഡിന് പിന്നിൽ പിൻ എഴുതിയ ശേഷം റോഡിൽ ഉപേക്ഷിക്കുന്നത് പോലെയാണ്.
Post a Comment
Thanks