കണ്ണൂർ സർവകലാശാലയിലെ യു.ജി/പി.ജി/അഞ്ച് വർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് ഡിഗ്രി പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം


2025-2026 അധ്യയന വർഷത്തിൽ, അഫിലിയേറ്റഡ് കോളേജുകളിലെ വിവിധ ബിരുദ ബിരുദാനന്തര 

പ്രോഗ്രാമുകളിലേക്കും, സർവകലാശാല പഠന വകുപ്പുകളിലെ അഞ്ച് വർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലേക്കുമുള്ള പ്രവേശനത്തിന്റെ ഓൺലൈൻ രജിസ്‌ട്രേഷൻ  ആരംഭിച്ചു.


സർവകലാശാലയുടെ വിവിധ  പഠന വകുപ്പുകളിലായി എക്കണോമിക്സ്, ഹിന്ദി, മ്യൂസിക്, മലയാളം, ജ്യോഗ്രഫി, ബിസിനസ്സ് അഡ്മിനിസ്ട്രേഷൻ, എൻവയോൺമെന്റൽ സയൻസ്, ഹിസ്റ്ററി, ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, കംപ്യൂട്ടേഷണൽ സയൻസ്, ഫിസിക്കൽ സയൻസ്, ക്ലിനിക്കൽ സൈക്കോളജി, ആന്ത്രപ്പോളജി, കോമേഴ്‌സ്, ഫിസിക്കൽ എഡ്‌ജുക്കേഷൻ ആൻഡ് സ്പോർട്സ് എന്നീ വിഷയങ്ങളിലാണ്  ഫൈവ്  ഇയർ  ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാമുകളുള്ളത്. 


കണ്ണൂർ സർവകലാശാല വെബ്സൈറ്റ് മുഖേന ഓൺലൈനായി മാത്രമാണ് അപേക്ഷകൾ സ്വീകരിക്കുന്നത്


Post a Comment

Thanks

Previous Post Next Post