ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ



  പാലക്കാട്: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തച്ചനാട്ടുകര പാലോട് ചോളോട് ചെങ്ങളക്കുഴിയിൽ പ്രശാന്തിൻ്റെ മകൾ ആഷിർ നന്ദ (14) യെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീടിൻ്റെ രണ്ടാം നിലയിലാണ് മരിച്ച നിലയിൽ കാണപ്പെട്ടത്.


സ്കൂ‌ളിൽ നിന്നും വന്നശേഷം അനിയത്തിയുമായി കളിച്ച ശേഷം 6 മണിക്ക് അയൽ വീട്ടിലെ കുട്ടി ട്യൂഷൻ എടുക്കാൻ വേണ്ടി എത്തിയപ്പോഴാണ് നന്ദുവിനെ കാണാതെ ആയത്. തുടർന്നു നോക്കിയപ്പോഴാണ് വീടിന്റെ മുകളിൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. ശ്രീകൃഷ്‌ണപുരം സെന്റ് ഡൊമിനിക് സ്കൂ‌ൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ്


മരണകാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ അടക്കം ആരംഭിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിക്കും. വീട്ടിൽ യാതൊരു പ്രശ്നവും ഇല്ലെന്നും, കൂടുതൽ അന്വേഷണത്തിനു ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പറയാൻ പറ്റുകയുള്ളു എന്ന് നാട്ടുകൽ സി ഐ ഹബീബുള്ള അറിയിച്ചു.

Post a Comment

Thanks

Previous Post Next Post