ക്ഷേത്ര വിഗ്രഹത്തിലെ സ്വർണമാല മോഷ്ടിച്ചു; കോഴിക്കോട്ട് മേൽശാന്തി അറസ്റ്റിൽ



  കോഴിക്കോട്:  പന്തീരാങ്കാവ് മഹാവിഷ്ണു ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണമാല മോഷ്ടിച്ച കേസിൽ മേൽശാന്തി അറസ്റ്റിൽ. പാലക്കാട് അന്തിയാലൻക്കാട് കപൂർ സ്വദേശി ഹരികൃഷ്ണൻ (37) ആണ് പിടിയിലായത്.


പന്തീരങ്കാവ് മഹാവിഷ്ണു ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയ 13 ഗ്രാം തൂക്കം വരുന്ന മാലയാണ് ഹരികൃഷ്ണൻ മോഷ്ടിച്ചത്. മാല വിഗ്രഹത്തിൽ നിന്നും എടുത്ത ശേഷം ജ്വല്ലറിയിൽ കൊണ്ടുപോയി പണയം വയ്ക്കുകയായിരുന്നു. മാല തിരികെ കിട്ടാൻ പൊലീസ് ശ്രമം ആരംഭിച്ചു.

Post a Comment

Thanks

أحدث أقدم