ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ വായ്‌പ: മന്ത്രി ആർ‌ ബിന്ദു



തിരുവനന്തപുരം : സ്വയംതൊഴിൽ വായ്പ‌ക്ക് ഈടു നൽകാൻ വസ്‌തുവോ വീടോ ഇല്ലാത്ത ഭിന്നശേഷിക്കാർക്ക് സൂക്ഷ്‌മ ചെറുകിട സ്വയംതൊഴിൽ ആരംഭിക്കാൻ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചതായി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ വഴി നടപ്പാക്കുന്ന ആശ്വാസം പദ്ധതിപ്രകാരമാണ് 25000 രൂപ വീതം ധനസഹായം.


40 ശതമാനമോ കൂടുതലോ ഭിന്നശേഷിത്വമുള്ളവരാവണം അപേക്ഷകർ. പതിനെട്ടു വയസ് പൂർത്തിയായിരിക്കണം. ഈടു വെയ്ക്കാൻ വസ്‌തുവകകൾ ഇല്ലാത്തവരും കോർപ്പറേഷനിൽ നിന്നോ മറ്റു സർക്കാർ സ്ഥാപനങ്ങളിൽനിന്നോ ഇതേ ആവശ്യത്തിന് സബ്‌സിഡിയോടുകൂടിയ വായ്പ‌യോ ധനസഹായമോ ലഭിച്ചിട്ടില്ലാത്തവരും ആവണം.



തീവ്രഭിന്നശേഷിത്വം ബാധിച്ചവർ, ഭിന്നശേഷിക്കാരായ വിധവകൾ, ഗുരുതരരോഗം ബാധിച്ച ഭിന്നശേഷിക്കാർ, 14 വയസിനു താഴെയുള്ള മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കൾ, മുതിർന്ന ഭിന്നശേഷിക്കാർ എന്നിവർക്ക് മുൻഗണന ഉണ്ടാകും.


തിരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കൾക്ക് ജില്ലാതലത്തിൽ ആവശ്യമായ പരിശീലനവും നൽകും.


അപേക്ഷാഫോറം കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ്റെ വെബ്സൈറ്റിലെ ലിങ്കിലെ ഗൂഗിൾ ഫോം വഴി നേരിട്ടോ, അക്ഷയ കേന്ദ്രങ്ങളിലൂടെയോ സമർപ്പിക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 31ന് വൈകിട്ട് 5 വരെ. അപേക്ഷാഫോറം ഓൺലൈനായി www.hpwc.kerala.gov.in 3 വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ ~ 0471-2347768, 9497281896 എന്നീ നമ്പറുകളിൽ ബന്ധപ്പെടാംമെന്നും മന്ത്രി അറിയിച്ചു.

Post a Comment

Thanks

أحدث أقدم