വയനാട്: മേപ്പാടിയില്‍ 71 വയസ്സുകാരി വാഹനം ഇടിച്ച് മരിച്ച സംഭവം അപകടമല്ല, കൊലപാതകമാണെന്ന വിവരം പുറത്ത്. ജീപ്പ് യാത്രക്കാരായ നാലുപേർക്കെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്.
സംഭവത്തില്‍ 17 കാരനും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. 71 കാരിയായ ബീയുമ്മയും പേരമകൻ അഫ്ലഖും സ്കൂട്ടറില്‍ സഞ്ചരിക്കുമ്ബോള്‍ ജീപ്പ് ഇടിക്കുകയായിരുന്നു.
കഴിഞ്ഞ ജൂണ്‍ 8നാണ് സംഭവം നടന്നത്. സ്കൂട്ടർ യാത്രക്കാരുമായി ഉണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിന് പ്രകോപനമായതെന്ന് പൊലീസ് വ്യക്തമാക്കുന്നു. അഖില്‍, പ്രശാന്ത്, നിധി, നിധിൻ എന്നിവരാണ് സംഭവത്തില്‍ പിടിയിലായിട്ടുള്ളത്. സംഭവത്തില്‍ ആദ്യം മനഃപൂർവം അല്ലാത്ത നരഹത്യ കുറ്റമാണ് ചുമത്തിയിരുന്നത്.
Post a Comment
Thanks