ഗ്രാമീണ മേഖലയിലെ ഫുട്ബോൾ പ്രതിഭകളെ കണ്ടെത്താൻ വാഫ് അക്കാദമിക്ക് തുടക്കമായി


പരപ്പനങ്ങാടി:പരപ്പനങ്ങാടി കേന്ദ്രമായി പ്രവർത്തിക്കുന്ന വാക്കേഴ്സ് അക്കാദമി ഫോർ ഫുട്ബോൾ(വാഫ് ),ക്യാമ്പ് ഉദ്ഘാടനവും ജഴ്‌സി വിതരണവും സംഘടിപ്പിച്ചു. ഗ്രാമീണ മേഖലയിലെ ഫുട്ബോൾ പ്രതിഭകളെ  കണ്ടെത്തി അവർക്ക് ശാസ്ത്രീയ രീതിയിൽ പരിശീലനം നൽകി മികച്ച കളിക്കാരാക്കി മാറ്റുക എന്നതാണ്  ലക്ഷ്യമാക്കുന്നതെന്ന് വാഫ് അക്കാദമി ഭാരവാഹികൾ അറിയിച്ചു. ചുടലപ്പറമ്പിനു പുറമേ കീരനല്ലൂരിൽ ആരംഭിച്ച പുതിയ ക്യാമ്പിന്റെ ഉദ്ഘാടനമാണ് സംഘടിപ്പിച്ചത്. 

പരപ്പനങ്ങാടി നഗരസഭ ചെയർമാൻ ഷാഹുൽഹമീദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകനും ക്യാപ്സൂൾ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനുമായ ഡോക്ടർ കബീർ മച്ചിഞ്ചേരി മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ 
വാഫിന്റെ ചുടലപറമ്പ്, കീരനല്ലൂർ പരിശീലന കേന്ദ്രങ്ങളിലെ എഴുപതോളം വരുന്ന കുട്ടികൾക്കുള്ള ജെഴ്സി വിതരണവും സംഘടിപ്പിച്ചു.

വിവിധ കായിക മേഖലകളിൽ നേട്ടം കൈവരിച്ച വാഫിലെ കുട്ടികൾക്കുള്ള ഉപഹാരസമർപ്പണം ചടങ്ങിൽവച്ച് പരപ്പനങ്ങാടി നഗരസഭ വിദ്യാഭ്യാസ,കായിക വിഭാഗ സ്റ്റാൻഡിങ് കൗൺസിലർ നിസാർ അഹമ്മദ് നിർവഹിച്ചു. കുട്ടികൾക്കുള്ള ഐഡി കാർഡ് വിതരണം നഗരസഭാ കൗൺസിലർ അസീസ് കൂളത്ത് നിർവഹിച്ചു. 

വാഫ് ഫൗണ്ടർ ഡയറക്ടറും മുൻ കേരള പോലീസ് താരവുമായ വിനോദ് കെ. ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ വാഫ് ഡയറക്ടർ വിബീഷ് വിക്രം അധ്യക്ഷനായയി.വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ച് അലവി മച്ചിഞ്ചേരി,റിയാസ് പി കെ ബി,ശരീഫ് pv,റഫീഖ് ചപ്പങ്ങത്തിൽ,അബൂബക്കർ, വാഫ് പരിശീലകൻ അനൂപ് എന്നിവർ സംസാരിച്ചു.വാഫ് ടെക്നിക്കൽ ഡയറക്ടർ ലിതോഷ് കുമാർ നന്ദി പറഞ്ഞു.

Post a Comment

Thanks

Previous Post Next Post