ചെട്ടിയാൻകിണർ ഗവ. ഹൈസ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ നടത്തുന്ന ലഹരി വിരുദ്ധ ബോധവൽക്കരണത്തിനും പൊതുസമൂഹത്തിൽ ലഹരിക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾക്കുമുള്ള മാതൃഭൂമി സീഡ് ക്ലബ്ബിന്റെ പ്രത്യേക പുരസ്കാരം അധ്യാപകരും വിദ്യാർത്ഥികളും ഏറ്റുവാങ്ങി.
തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ ലഹരിക്കെതിരെ ബോധവൽക്കരണ പ്രവർത്തനം നടത്തുന്ന ഏറ്റവും മികച്ച വിദ്യാലയമായി ചെട്ടിയാൻകിണർ ഗവ. ഹൈസ്കൂളിനെ തിരഞ്ഞെടുത്തു.
ഈ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി 3000 രൂപയും പ്രശസ്തിപത്രവും കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രനിൽ നിന്നും വിദ്യാർത്ഥികളും അധ്യാപകരും ഏറ്റുവാങ്ങി.
Post a Comment
Thanks