ഹരിതജ്യോതി പുരസ്കാരം വിദ്യാർഥികളും അധ്യാപകരും ഏറ്റുവാങ്ങി.

 


ചെട്ടിയാൻകിണർ ഹൈസ്കൂളിന്റെ  പരിസ്ഥിതി ബോധവത്കരണ പ്രവർത്തനത്തിനുള്ള അംഗീകാരമായി മാതൃഭൂമി സീഡ് ഹരിതജ്യോതി പുരസ്കാരം വിദ്യാർഥികളും അധ്യാപകരും ഏറ്റുവാങ്ങി.

2023 - 24 അധ്യയന വർഷം തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ ആറ് വിദ്യാലയങ്ങളിലൊന്നായി ചെട്ടിയാൻകിണർ ഗവ.ഹൈസ്കൂളിനെ തിരഞ്ഞെടുത്തിരുന്നു. പരിസ്ഥിതി -കൃഷി -ആരോഗ്യ രംഗത്തെ ബോധവൽക്കരണ-പരിശീലന  പ്രവർത്തനങ്ങൾക്ക്   ഹരിതജ്യോതി പുരസ്കാരം ഈ വിദ്യാലയത്തിന് തുടർച്ചയായി ലഭിച്ചു കൊണ്ടിരിക്കുന്നു. 


അങ്ങാടിപ്പുറം പുത്തനങ്ങാടി സെന്റ് ജോസഫ് ഹൈസ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ കാലിക്കറ്റ് സർവ്വകലാശാല വി.സി. ഡോ. പി. രവീന്ദ്രനിൽ നിന്ന് വിദ്യാർത്ഥികളും അധ്യാപകരും പുരസ്കാരം ഏറ്റുവാങ്ങി.

Post a Comment

Thanks

Previous Post Next Post