പി.വി.പി. ഖാലിദിനെ അനുസ്മരിച്ച് നാട്ടുകാർ


മൂന്നിയൂർ: കഴിഞ്ഞ ആഴ്ച്ച അബൂദാബിയിൽ വെച്ച് ഒരപകടത്തിൽ മരണമടഞ്ഞ സാമൂഹ്യ-സാംസ്കാരിക പ്രവർത്തകൻ പി.വി.പി. ഖാലിദ് എന്ന കോയയെ അനുസ്മരിച്ച് നാട്ടുകാർ ഒത്ത് കൂടി . 

നാട്ടിലും പ്രവാസത്തിലും സാമൂഹ്യ - സാംസ്കാരിക -ജീവകാരുണ്യ രംഗത്ത് ഖാലിദ് നടത്തിയ സേവനങ്ങൾ ഓരോരുത്തരും അയവിറക്കി. മൂന്നിയൂർ  നെടുംപറമ്പ് ഗ്ലിറ്റേഴ്സ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ ക്ലബ്ബ് പ്രസിഡണ്ട് വി.ഫാസിൽ  അദ്ധ്യക്ഷ്യം വഹിച്ചു. വാർഡ് മെമ്പർ ഉമ്മു സൽമ ഉദ്ഘാടനം ചെയ്തു. 

ഹൈദർ .കെ. മൂന്നിയൂർ, എം.സിദ്ദീഖ്, അഷ്റഫ് കളത്തിങ്ങൽ പാറ, മഹല്ല് ഖതീബ് റാജിബ് ഫൈസി, വി.പി. കമ്മദ് കുട്ടി ഹാജി, വി.പി.അഹമ്മദ് കുട്ടി, വിജേഷ്, അബ്ദു മാസ്റ്റർ, അലി. പി.കെ, എം. മൊയ്തീൻ മാസ്റ്റർ, കെ.എം.ബാവ, ആബിദ്, എൻ.എം.ബാവ,സി.മുഹമ്മദലി, സി.എ. കുട്ടി ഹാജി പ്രസംഗിച്ചു.ടി.ഹുസൈൻ സ്വാഗതവും ഹംസ കുന്നുമ്മൽ നന്ദിയും പറഞ്ഞു.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha