അധ്യാപക ദിനത്തിൽ മുതിർന്ന അധ്യാപിക കദീജ ടീച്ചർക്ക് ആദരം


തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ല
 കെ എസ് ടി യു കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ അഞ്ചിന് അധ്യാപക ദിനത്തോടനുബന്ധിച്ച് മുതിർന്ന അധ്യാപികയായ തേഞ്ഞിപ്പലം മേടപ്പിൽ  കദീജ ടീച്ചർ അരീപ്പാറയെ അധ്യാപകരും ശിഷ്യഗണങ്ങളും ചേർന്ന് ആദരിച്ചു.

ചടങ്ങിന്റെ ഉദ്ഘാടനം കെ എസ്‌  ടി യു സംസ്ഥാന സെക്രട്ടറി കെ ടി അമാനുള്ള  നിർവഹിച്ചു. വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് ഹസൈനാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു, ചടങ്ങിൽ സംസ്ഥാന പ്രസിഡണ്ട് 
പി  വി ഹുസൈൻ മാസ്റ്റർ വി ജെ പള്ളി  എ എം യു പി സ്കൂൾ ഹെഡ്മാസ്റ്റർ എംകെ ഫൈസൽ മാസ്റ്റർ ,ജില്ലാ കെഎസ്ടിയു സെക്രട്ടറി മുനീർ ചൊക്ലി വിദ്യാഭ്യാസ ജില്ലാ കമ്മറ്റി ഭാരവാഹികളായ ഇ വി ജാസിദ്, വേങ്ങര ഉപജില്ല സെക്രട്ടറി വി.ആസിഫ് വനിതാ വിംഗ് പരപ്പനങ്ങാടി ഉപജില്ലാ സെക്രട്ടറി ജസീറ ടീച്ചർ വനിതാ വിംഗ് ട്രഷറർ നാദിറ ടീച്ചർ ഉപജില്ലാ നേതാക്കളായ കെ.വി ഹമീദ് ,പി.അബ്ദുൽ റാഫീഖ്, ഷാഹിന ടീച്ചർ ,മുസ്ലിം ലീഗ് തേഞ്ഞിപ്പലം പഞ്ചായത്ത് മുസ്തഫ മേനായി, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് അഫ്സൽ ,വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് ഉണ്ണിക്കമ്മു സാഹിബ് ,യൂത്ത് ലീഗ് സെക്രട്ടറി ഷാഫി തുടങ്ങിയവർ ചടങ്ങിൽ ആശംസ അർപ്പിച്ച് സംസാരിച്ചു വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി എ വി ബഷീർ അഹമ്മദ് സ്വാഗതവും മുനീർ ചൊക്കിളി നന്ദിയും ആശംസിച്ചു

Post a Comment

Thanks

Previous Post Next Post
Moonniyur Vartha