തിരുരങ്ങാടി: PSMO കോളേജ് അലുംനി അസോസിയേഷൻ എക്സിക്യുട്ടീവ് യോഗം പ്രസിഡൻ്റ് പ്രൊഫ. അലവിക്കുട്ടി ഉൽഘാടനം ചെയ്തു.
കോളേജിലെ മുൻ സ്റ്റാഫ് മൂസ വെള്ളത്തുമാട്ടിലിൻ്റെ വിയോഗത്തിൽ അലുംനി കമ്മറ്റി അനുശോചനം രേഖപ്പെടുത്തി.
കോളേജിലെ നിർധനരായ വിദ്യാർത്ഥികൾക്ക് അലുംനി അസോസിയേഷൻ നൽകി വരുന്ന സ്കോളർഷിപ്പിനുള്ള തുക കണ്ടെത്താൻ ഓൺലൈൻ കളക്ഷൻ ഡ്രൈവ് നടത്താനും ഡിസംബർ അവസാനം മെഗാ അലുംനി മീറ്റ് സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
അലുംനി ജനറൽ സെക്രട്ടറി കെ.ടി ഷാജു, ഭാരവാഹികളായ സുജാത, സി.വി ബഷീർ, സലാം കൊരമ്പയിൽ, അസ്ലം താനൂർ, കാവുങ്ങൽ അബ്ദുറഹിമാൻ, അനിൽ കുമാർ, അബ്ദുൽ അമർ, സബീനാ ബഷീർ എന്നിവർ സംസാരിച്ചു.
Post a Comment
Thanks