തിരൂരങ്ങാടി : ശക്തമായ കാലവർഷത്തിൽ വെള്ളം കയറിയ വീട്ടുകളിൽ നിന്ന് വെള്ളം ഇറങ്ങി തുടങ്ങി. തിരൂരങ്ങാടി മേഖലയിലെ നിരവധി വീടുകളിലാണ് വെള്ളം കയറിയത് മൂലം കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും താമസിച്ചു വരികയായിരുന്നു.
രണ്ട് ദിവസമായി മഴക്ക് അൽപം ശമനം വന്നതോടെ പലയിടങ്ങളിലും വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്. തിരൂരങ്ങാടി പുളിഞ്ഞിലത്ത് പാടം, കക്കാട് വടക്കേകാട് , മമ്പുറം ഭാഗങ്ങളിലെ പല വീടുകളിലും ഇന്നലെ വെള്ളം ഇറങ്ങിയിട്ടു. കടലുണ്ടിപുഴയിലെ ജലനിരപ്പും താഴ്ന്നിട്ടുണ്ട്. വെള്ളം ഇറങ്ങിയെങ്കിലും വീടുകളൊന്നും താമസയോഗ്യമല്ലാത്ത അസ്ഥയിലാണ്.
വീടിനുള്ളിൽ ചെളിയും മാലിന്യവും കെട്ടിനിൽക്കുകയാണ്. അത് കൊണ്ടു തന്നെ പല കുടുംബങ്ങൾക്കും അവരുടെ വീടുകളിലേക്ക് തിരിച്ചു പോകാൻ കഴിഞ്ഞിട്ടില്ല. വെള്ളം ഇറങ്ങിയ വീടുകൾ ശുചീകരിക്കുന്നതിന് തിരൂരങ്ങാടി സോൺ എസ് വെെ എസ് സാന്ത്വനം, എസ് എസ് എഫ് ഇസ്സ കോഡ് വളണ്ടിയർമാർ കർമനിരതരാണ്.
പടം :
മമ്പുറത്ത് സാന്ത്വനം, ഇസ്സ കോഡ് വള ണ്ടിയർമാർ വെള്ളം ഇറങ്ങിയ വീടുകളിൽ ശുചീകരണ പ്രവർത്തനത്തിൽ .
Post a Comment
Thanks