കരിപ്പൂരിലെ പാർക്കിംഗ് നിരക്ക് വർധന പിൻവലിക്കണം. ഗൾഫ് മലയാളി കോ-ഓർഡിനേഷൻ കമ്മറ്റി.



മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ വാഹന പാർക്കിംഗ് നിരക്ക് ഓഗസ്റ്റ് 16 മുതൽ കുത്തനെ വർധിപ്പിച്ചിരിക്കുന്ന എയർ പോർട്ട് അതോറിറ്റിയുടെ തീരുമാനം പിൻവലിക്കണമെന്നും ഇത് കടുത്ത ജനദ്രോഹമാണെന്നും  എയർപോർട്ട് അതോറിറ്റി തീരുമാനം പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ നടത്തുമെന്നും ഗൾഫ് മലയാളി കോ-ഓർഡിനേഷൻ കമ്മറ്റി ചെയർമാൻ അഷ്റഫ് കളത്തിങ്ങൽ പാറ പറഞ്ഞു. 

എയർപോർട്ടിലെത്തുന്ന വാഹനങ്ങളുടെ പാർക്കിംഗ് ഫീ മൂന്ന് ഇരട്ടിയാണ് ഇപ്പോൾ വർധിപ്പിച്ചിട്ടുള്ളത്. ആദ്യത്തെ അര മണിക്കൂറിനും പിന്നീട് രണ്ട് മണിക്കൂർ വരെയുള്ള പാർക്കിംഗിനും ഏഴ് സീറ്റ് വരെയുള്ള കാറുകൾക്ക് നേരത്തെ 20 രൂപയായിരുന്നത് ഇപ്പോൾ 40 രൂപയാക്കി വർധിപ്പിച്ചിരിക്കുന്നു. അര മണിക്കൂർ കഴിഞ്ഞാൽ 55 രൂപയുണ്ടായിരുന്നത് 65 രൂപയാക്കി ഉയർത്തി. ഏഴ് സീറ്റ് മുകളിൽ മിനി ബസിന് 80 രൂപയാക്കി വർധിപ്പിച്ചിരിക്കുന്നു.


 നേരത്തെ 20 രൂപയായിരുന്നു. അരമണിക്കൂർ കഴിഞ്ഞാൽ 130 രൂപയായി മാറും. അതോറിറ്റിയുടെ അംഗീകാരമുള്ള ടാക്സി വാഹനങ്ങൾ 20 രൂപ നൽകണം. നേരത്തെ നിരക്ക് ഉണ്ടായിരുന്നില്ല. എയർപോർട്ട് അതോറിറ്റിയുടെ അംഗീകാരമില്ലാത്ത ടാക്സി വാഹനങ്ങൾക്ക് 226 രൂപയും അരമണിക്കൂറിന് ശേഷം 276 രൂപയും നൽകണം. പാർക്കിംഗ് ഇല്ലാതെ അകത്തു കയറി പുറത്തിറങ്ങിയാൽ 283 രൂപ നൽകണം. ഇരു ചക്ര വാഹനങ്ങൾക്ക് 10 രൂപയും അരമണിക്കൂർ കഴിഞ്ഞാൽ 15 രൂപയുമാണ് .എയർപോർട്ട് അതോറിറ്റിയുടെ അംഗീകാര പ്രീ പെയ്ഡ് ടാക്സികളല്ലാത്ത എല്ലാ ടാക്സി വാഹനങ്ങൾക്കും പാർക്കിംഗ് നിരക്കിൽ വരുത്തിയ വർധന നീതീകരിക്കാൻ കഴിയാത്തതാണ് .

 40 രൂപ ഉണ്ടായിരുന്ന സ്ഥാനത്ത് 226 രൂപയാക്കി വർധിപ്പിച്ചിരിക്കുന്നു. 30 മിനിറ്റ് വരെ 226 രൂപയും 30 മിനിറ്റിന് ശേഷം 2 മണിക്കൂർ വരെ 276 രൂപയും നൽകണം.അന്യ ജില്ലകളിൽ നിന്നും ടാക്സി വാഹനങ്ങളിൽ കരിപ്പൂർ  എയർപോർട്ടിൽ എത്തുന്ന യാത്രക്കാർക്ക്  എയർപോർട്ട് കവാടത്തിൽ ഇറങ്ങി ടെർമിനലിലേക്ക് നടന്ന് പോവേണ്ടി വരുമെന്നും ഇത് വലിയ ഭാരമായി തീരുമെന്നും പാർക്കിംഗ് പരിഷ്കാരത്തിലെ അശാസ്ത്രീയ നിരക്ക് വർധന പിൻവലിക്കണമെന്നും അല്ലാത്ത പക്ഷം പ്രക്ഷേഭ പരിപാടികൾ ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha