അങ്കണവാടി ഹെല്‍പ്പര്‍ നിയമനം : അപേക്ഷ ക്ഷണിച്ചു

 


തിരൂരങ്ങാടി അഡിഷണല്‍ ഐ. സി. ഡി. എസ് പ്രോജെക്റ്റില്‍ മൂന്നിയൂര്‍ ഗ്രാമ പഞ്ചായത്തിലെ അങ്കണവാടി ഹെല്‍പ്പര്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. 

അപേക്ഷകര്‍ ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്ത് പരിധിയില്‍ സ്ഥിര താമസക്കാരും 01.01.2024 ന് 18 നും 46 നും ഇടയ്ക്ക് പ്രായമുള്ളവരും അങ്കണവാടി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ശാരീരിക ക്ഷമതയുമുള്ളവരുമായ വനിതകളായിരിക്കണം.

 


എഴുത്തും, വായനയും അറിയുന്നവരും, എസ്. എസ്. എല്‍. സി ജയിക്കാത്തവരുമായവര്‍ക്ക് ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. പട്ടിക ജാതി / പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 3 വര്‍ഷവും, ഹെല്‍പ്പര്‍ തസ്തികകളില്‍ മിനിമം 1 വര്‍ഷമെങ്കിലും സേവന പരിചയമുള്ളവര്‍ക്ക് ആനുപാതികമായും (പരമാവധി 3 വര്‍ഷം) ഉയര്‍ന്ന പ്രായപരിധിയില്‍ വയസ്സ് ഇളവ് ലഭിക്കുന്നതാണ്.

 നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷകള്‍ ആവശ്യമായ രേഖകള്‍ സഹിതം 22.08.2024 ന് 5 മണിക്ക് മുന്‍പ് തിരൂരങ്ങാടി അഡിഷണല്‍ പ്രൊജക്റ്റ് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.

Post a Comment

Thanks

أحدث أقدم