വയനാട് ഉരുൾ പൊട്ടൽ;ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെ വിളിച്ച് ജീവനുണ്ടെന്ന് ഉറപ്പ് വരുത്തുന്ന ബാങ്ക് നടപടി പ്രതിഷേധാർഹം. മുഹമ്മദലി ബാബു.

 


തേഞ്ഞിപ്പലം: വയനാട് ഉരുൾ പൊട്ടലിനെ തുടർന്ന് എല്ലാം നഷ്ടപ്പെട്ട് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ വിളിച്ച് ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പ് വരുത്തി ഇ.എം. ഐ. തെറ്റിയതിനെ കുറിച്ച് ഭീഷണിപ്പെടുത്തുന്ന സ്വകാര്യ ബാങ്കുകളുടെ നടപടി മനുഷ്യത്വ രഹിതവും പ്രതിഷേധാർഹവുമാണെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മറ്റിയംഗം പി.എം. മുഹമ്മദലി ബാബു പറഞ്ഞു.


 ഉരുൾപ്പൊട്ടലിൽ സർവ്വവും നഷ്ടപ്പെട്ട് രക്ഷപ്പെട്ട്  മാനസികമായി തകർന്ന്  ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെയാണ് ബാങ്ക് അടവ് തെറ്റിയിട്ടുണ്ടെന്നും പണം വേഗം അടക്കണമെന്നും അല്ലെങ്കിൽ ചെക്ക് ബൗൺസ് ആവുമെന്നും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ വിളിച്ചറിയിക്കുന്നത്. 


താങ്കൾ ജീവിച്ചിരിപ്പുണ്ടോ ? എങ്കിൽ എത്രയും വേഗത്തിൽ പണമടക്കൂ എന്നാണ് ബാങ്ക് കാർ പറയുന്നത്. മാനസികമായി തകർന്ന് നിൽക്കുന്നവരെ കൂടുതൽ തളർത്തുന്നതാണ് ബാങ്കുകാരുടെ നടപടിയെന്നും ഇതിനെതിരെ സമൂഹ മനസാക്ഷി ഉണരണമെന്നും ഇത്തരം ബാങ്കുകൾക്കെതിരെ നടപടി എടുക്കണമെന്നും പി.എം.മുഹമ്മദ് അലി ബാബു അധിക്രതരോട് ആവശ്യപ്പെട്ടു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

97446633 66.

Post a Comment

Thanks

أحدث أقدم