തിരൂരങ്ങാടി:തിരൂരങ്ങാടി നഗരസഭയും കൃഷി ഭവനും ചേർന്ന് കർഷകദിനം ആചരിച്ചു .മികച്ച കർഷകരെ ചടങ്ങിൽ ആദരിച്ചു നഗരസഭയിൽ നടന്ന പരിപാടി ചെയർമാൻ കെ .പി . മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.
വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ അധ്യക്ഷത വഹിച്ചു. സി,പി ഇസ്മയിൽ , ഇ. പി .ബാവ, സോന രതീഷ്, സി. പി. സുഹറാബി, കൃഷി ഓഫീസർ പി, എസ് ആരുണി, റംല കക്കടവത്ത്, കൃഷി അസിസ്റ്റൻറ് ഷൈജു പ്രസംഗിച്ചു ,മികച്ച കർഷകർക്ക് കാർഷിക ഉപകരണങ്ങളും കൈമാറി ,കൃഷിഭവൻ തയ്യാറാക്കിയ ഡോക്യുമെൻററി പ്രദർശനവും നടന്നു.
അഷ്റഫ് കളത്തിങ്ങൽ പാറ.
Post a Comment
Thanks