മലപ്പുറം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയുമായി സെറിബ്രല്‍ പാള്‍സി ബാധിതരായ കുട്ടികള്‍ സ്വാതന്ത്ര്യദിനത്തില്‍ ജില്ലാ കളക്ടറെ കാണാനെത്തി.
വളാഞ്ചേരി വി.കെ.എം സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് തങ്ങള്‍ സമാഹരിച്ച ഒരു ലക്ഷം രൂപ മലപ്പുറം ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന് കൈമാറിയത്. തങ്ങള്‍ക്കാവുന്ന സഹായങ്ങള്‍ സമൂഹത്തിന് ചെയ്യാന്‍ ശേഷിയും സന്നദ്ധതയുമുള്ളവരാണ് ഭിന്നശേഷിക്കാരെന്ന് തെളിയിക്കുന്നതാണ് ഈ പ്രവൃത്തിയെന്ന് കളക്ടര്‍ പറഞ്ഞു. സ്വന്തമായി നടക്കാന്‍വരെ പ്രയാസമുള്ള 18 കുട്ടികളും രക്ഷിതാക്കളും സ്കൂള്‍ ജീവനക്കാരുമാണ് കളക്ടറേറ്റിലെത്തി തുക കൈമാറിയത്.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
97446633 66.
Post a Comment
Thanks